മെഡി.കോളജ് ചുറ്റുമതിൽ നിർമാണം തടഞ്ഞ് നാട്ടുകാർ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിന് ചുറ്റുമതിൽ നിർമിക്കുന്ന പ്രവൃത്തി നാട്ടുകാർ ഇടപെട്ട് തടഞ്ഞു. മെഡിക്കൽ കോളജ് സ്റ്റേഡിയത്തിനു സമീപം നടക്കുന്ന പ്രവൃത്തിയാണ് തടഞ്ഞത്. 12 മീറ്റർ വഴിവിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ ഇടപെടൽ.
അടിത്തറ പ്രവൃത്തികൾ പൂർത്തിയായ ഇവിടെ മുകളിലേക്ക് ചെങ്കല്ലുകൾ വെക്കുമ്പോഴാണ് ആളുകൾ പ്രശ്നങ്ങളുമായി രംഗത്തെത്തിയത്. നാട്ടുകാർ പണി തടസ്സപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാമ്പസിെൻറ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാറിെൻറ 100 ദിന പരിപാടികളിൽ ഉൾപ്പെടുത്തി ദ്രുതഗതിയിൽ നടപ്പാക്കാൻ തീരുമാനിച്ച പദ്ധതിയായിരുന്നു ചുറ്റുമതിൽ നിർമാണം. 350 സ്റ്റാഫ് ക്വാർട്ടേഴ്സുകളിലായി 2000ത്തോളം ആളുകൾ കാമ്പസിൽ താമസിക്കുന്നു. 5000ത്തിലേറെ വിദ്യാർഥികളും 19 ഓളം ഹോസ്റ്റലുകളും കാമ്പസിലുണ്ട്. ചുറ്റുമതിലില്ലാത്തതിനാൽ വിദ്യാർഥികളും ജീവനക്കാരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ പലപ്പോഴും സാമൂഹികദ്രോഹികളുടെ ആക്രമണത്തിന് ഇരയാവുകയാണെന്ന് കോളജ് യൂനിയൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ആറു തവണയാണ് പുറത്തുനിന്നുള്ളവരുടെ ആക്രമണത്തിന് ഇരയായത്. വിദ്യാർഥികളുടെ വാഹനങ്ങൾ, ജീവനക്കാരുടെ ബാഗ്, സ്വർണം ഉൾപ്പെടെ മോഷണം പോവുക, പെൺകുട്ടികേളാട് മോശമായി പെരുമാറുക, മാലിന്യങ്ങൾ നിക്ഷേപിക്കുക തുടങ്ങിയ പ്രശ്നങ്ങളും നേരിടുന്നുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.
592 ലക്ഷം രൂപയുടെ പദ്ധതി സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിച്ചതായിരുന്നു. നാട്ടുകാരുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനായി എം.എൽ.എ തോട്ടത്തിൽ രവീന്ദ്രെൻറ നേതൃത്വത്തിൽ ജൂലൈ 13ന് വൈകീട്ട് നാലിന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിെൻറ ചേംബറിൽ ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.