മെഡി. കോളജിലെ സെമിനാർ ഹാളിൽ തീപിടിത്തം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ തീപിടിത്തം. മെഡിക്കൽ കോളജ് ആശുപത്രി ഒ.പി വിഭാഗത്തിെൻറ മൂന്നാം നിലയിലുള്ള പ്രഫ. സി.കെ. വാര്യർ െമമ്മോറിയൽ സെമിനാർ ഹാളിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് 12ഓടുകൂടിയാണ് സെമിനാർ ഹാളിലെ എ.സിക്ക് തീപിടിച്ചത്. ഹാളിെൻറ സീലിങ്, മേശ, നാലു കസേരകൾ, ടേബിൾ ഫാൻ, സീലിങ് ഫാൻ, കുഷ്യൻ ചെയർ എന്നിവ കത്തിനശിച്ചു. പ്രൊജക്ടർ, മൈക്ക് കാബിൻ എന്നിവക്ക് കേടുപാട് സംഭവിച്ചു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വെള്ളിമാടുകുന്ന് സ്റ്റേഷൻ ഒാഫിസർ കെ.പി. ബാബുരാജിെൻറ നേതൃത്വത്തിലുള്ള അഗ്നിശമന സോനാംഗങ്ങൾ തീയണച്ചു. സീനിയർ ഫയർ ഓഫിസർ അബ്ദുൽ ഫൈസി, ഫയർ ഓഫിസർമാരായ അഹമ്മദ് റഹീഷ്, രജിൻ തോമസ്, ഷൈബിൻ, രജീത്ത്, ഇജാസ്, ജയേഷ്, ബിനു നാരായണൻ, കുട്ടപ്പൻ, ബാലകൃഷണൻ, വിജയൻ എന്നിവരാണ് രക്ഷാ ദൗത്യത്തിനുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.