മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ ബ്ലോക്ക്:ശുചിമുറി പൊളിഞ്ഞു, കുടിവെള്ളവും മുടങ്ങി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിൽ അത്യാധുനിക സൗകര്യങ്ങളോടെ തുറന്നുപ്രവർത്തനം ആരംഭിച്ച സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ ശുചിമുറി മൂന്നുമാസത്തിനകം പൊട്ടിപ്പൊളിഞ്ഞു. സന്ദർശക മുറിയിലെ സ്ത്രീകളുടെ ശുചിമുറിയാണ് ടൈൽ പൊളിഞ്ഞുതുടങ്ങിയത്.
അത്യാഹിത വിഭാഗത്തിൽ വീൽച്ചെയറിൽ എത്തുന്ന രോഗികൾ വരെ ആശ്രയിക്കുന്ന ശുചിമുറിയാണിത്. നിർമാണത്തിലെ അപാകതയാണ് മൂന്നു മാസത്തിനകം ടൈൽ പൊളിയാൻ ഇടയാക്കിയതെന്നും ആക്ഷേപമുണ്ട്. സന്ദർശക മുറിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ടു വീതം ശുചിമുറികളാണ് ഉള്ളത്. ബ്ലോക്കിന്റെ തറനിലയിൽ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാവുന്നതിന് മുമ്പാണ് ശുചിമുറി പൊളിഞ്ഞുതുടങ്ങിയത്. ഇവിടെ കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽനിന്ന് വെള്ളം ലഭിക്കില്ല. കുടിവെള്ളത്തിന് സന്നദ്ധ സംഘടനകൾ സംഭാവന ചെയ്ത വാട്ടർ പ്യൂരിഫയറാണ് വെള്ളം ലഭിക്കാതെ നോക്കുകുത്തിയായിരിക്കുന്നത്.
ദിവസങ്ങളോളമായി ഇവിടെ വെള്ളം മുടങ്ങിയിട്ട്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കുടിവെള്ളത്തിനു പ്രധാന ആശ്രയമായിരുന്നു ഇത്. ബ്ലോക്കിന്റെ മറ്റ് ഭാഗങ്ങളിലൊന്നും കുടിവെള്ളത്തിന് സംവിധാനം ഇല്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നു.
നാമമാത്ര ഇരിപ്പിടങ്ങൾ സ്ഥാപിച്ചതൊഴിച്ചാൽ മറ്റ് സൗകര്യങ്ങളൊന്നും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. ഹെൽപ് ഡെസ്ക് കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും സഹായിക്കാൻ ആരുമില്ല. ഇക്കഴിഞ്ഞ മാർച്ച് നാലിനാണ് സൂപ്പ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.