മെഡി. കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ
text_fieldsകോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് നാലിന് വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും. 195.93 കോടി രൂപ (കേന്ദ്രം-120 കോടി, സംസ്ഥാനം-75.93 കോടി) ചെലവഴിച്ചാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് നിർമിച്ചത്.
പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സക്ക് മാത്രമായുള്ള ബ്ലോക്കാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച പുതിയ ബ്ലോക്കില്‍ ആറ് സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ആക്സിഡന്റ് ആൻഡ് എമര്‍ജന്‍സി കെയര്‍, ആറ് സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപറേഷന് തിയറ്ററുകള്‍, 10 തീവ്ര പരിചരണ യൂനിറ്റുകള്‍, ഐ.പി.ഡി, ഫാക്കല്‍റ്റി ഏരിയ, സി.ടി, എം.ആര്.ഐ, ഡിജിറ്റല്‍ എക്സ്റേ, സി.സി.ടി.വി സംവിധാനം, ഡേറ്റ സംവിധാനം, പി.എ സിസ്റ്റം, ലിഫ്റ്റുകള്‍ എന്നീ സംവിധാനങ്ങള്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലുണ്ടാകും.
കാര്‍ഡിയോ വാസ്കുലര്‍ ആൻഡ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആൻഡ് റീനല്‍ ട്രാൻസ് പ്ലാന്റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.