കോഴിക്കോട് മെഡി. കോളജിൽ അധ്യാപകൻ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയതായി പരാതി
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപകൻ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. അനാട്ടമി വിഭാഗം പ്രഫസർ വിദ്യാർഥിനിക്ക് വാട്സ്ആപ്പിൽ അപകീർത്തികരമായ സന്ദേശം അയച്ചെന്നാണ് ആരോപണം. വിദ്യാർഥിനിയുടെ പരാതി മെഡിക്കൽ കോളജ് പൊലീസിന് കൈമാറിയതായും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. പരാതിയെത്തുടർന്ന് അധ്യാപകനെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് മെഡിക്കൽ കോളജ് വിദ്യാർഥി യൂനിയൻ പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ മുമ്പാകെ പരാതി നൽകിയത്.
തുടർന്ന് ഡി.എം.ഇയുടെ നിർദേശ പ്രകാരം ആഭ്യന്തര അന്വേഷണ കമ്മിറ്റി രൂപവത്കരിച്ച് അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തിൽ അധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അധ്യാപകനെ ക്ലാസ് ചുമതലയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. വെള്ളിയാഴ്ചയോടെ വിദ്യാർഥിനി പ്രിൻസിപ്പലിന് പരാതി എഴുതിനൽകുകയും പ്രിൻസിപ്പൽ അത് പൊലീസിന് കൈമാറുകയുമായിരുന്നു. പരാതിയുടെ പകർപ്പ് മെഡിക്കൽ കോളജിലെ ആഭ്യന്തര കമ്മിറ്റിക്കും കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.