ആർത്തവ അസ്വസ്ഥത; നിയമവിദ്യാർഥിനിയെ പരീക്ഷ എഴുതിക്കാത്ത നടപടിയിൽ കേസെടുത്തു
text_fieldsകോഴിക്കോട്: ആർത്തവസംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പരീക്ഷക്ക് ഏതാനും നിമിഷങ്ങൾ വൈകിയെത്തിയ നിയമവിദ്യാർഥിനിയെ എട്ടാം സെമസ്റ്റർ പരീക്ഷ എഴുതിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മലപ്പുറം മേൽമുറി എം.സി.ടി ലോ കോളജ് പ്രിൻസിപ്പലും കോഴിക്കോട് സർവകലാശാല രജിസ്ട്രാറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ച് 30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പരീക്ഷ ആരംഭിച്ച് ആദ്യ അരമണിക്കൂർവരെ പ്രവേശനം അനുവദിക്കാം എന്നാണ് സർവകലാശാലാച്ചട്ടം. ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് പ്രിൻസിപ്പലിനെയും ഇൻവിജിലേറ്ററെയും അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിനി കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.