മീറോഡ് മല ചെങ്കൽ ഖനനം താൽക്കാലികമായി നിർത്തി
text_fieldsമേപ്പയ്യൂർ: മീറോഡ് മലയിൽ ചെങ്കൽ ഖനനം താൽക്കാലികമായി നിർത്തിവെക്കാൻ കൊയിലാണ്ടി താലൂക്ക് തഹസിൽദാർ നിർേദശിച്ചു. തഹസിൽദാർ സി.ടി. മണിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം മല സന്ദർശിച്ചതിനു ശേഷമാണ് ഖനനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കീഴരിയൂർ, കൊഴുക്കല്ലൂർ വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്തി.
െഡപ്യൂട്ടി തഹസിൽദാർ ഹെഡ്ക്വാർട്ടേർസ് രതീഷ് കുമാർ, കീഴരിയൂർ വില്ലേജ് ഓഫിസർ കെ. അനിൽകുമാർ, കൊഴുക്കല്ലൂർ വില്ലേജ് ഓഫിസർ എ. മിനി, വില്ലേജ് അസിസ്റ്റൻറ് ഷാജി മനേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. തഹസിൽദാരുടെ നടപടിയെ മീറോട് മല സംരക്ഷണ വേദി സ്വാഗതം ചെയ്തു. ശാശ്വതമായി ഖനനം നിർത്തിവെച്ച് ടൂറിസം മേഖലയാക്കി മാറ്റുന്നതുവരെ സംരക്ഷണവേദി സമരരംഗത്ത് നിലകൊള്ളുമെന്ന് ചെയർമാൻ അബ്ദുറഹിമാൻ കണിയാണ്ടി, കൺവീനർ ശങ്കരൻ ചോലയിൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.