ലോകായുക്ത വിധി; അനധികൃത പാലം പൊളിച്ചു
text_fieldsമേപ്പയ്യൂർ : അയനിക്കാട് ബ്രാഞ്ച് കനാലിനു കുറുകെ സ്വകാര്യവ്യക്തി അനധികൃതമായി നിർമിച്ച പാലം കേരള ലോകായുക്ത ഉത്തരവിനെ തുടർന്ന് പേരാമ്പ്ര ജലസേചന വകുപ്പ് അസി. എക്സി.എൻജിനീയറുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി.
കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറൂൻ അൽ റഷീദ് എന്നിവരാണ് അനധികൃത പാലം പൊളിക്കാൻ ഉത്തരവിട്ടത്. കാരയാട് വടക്കേടത്ത് സജീവൻ നൽകിയ പരാതിയിലാണ് നടപടി.
അയനിക്കാട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1/300 കി.മീറ്ററിൽ നിലവിലുണ്ടായിരുന്ന നടപ്പാലത്തിനു ചേർന്നാണ് വാഹന ഗതാഗതം സാധ്യമാവുന്ന തരത്തിലുള്ള പാലം റിട്ട. എ.എസ്.ഐ ഇ.കെ. രാജൻ നിർമിച്ചത്. 2012 ലാണ് പാലം നിർമിക്കുന്നത് ഈ അവസരത്തിൽ തന്നെ സജീവൻ മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിലും പേരാമ്പ്ര ജലസേചന വകുപ്പ് ഓഫിസിലും പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്നാണ് ലോകായുക്തയെ സമീപിച്ചത്. കനാലിനു ബലക്ഷയം സംഭവിക്കുന്ന രീതിയിൽ പാർശ്വഭിത്തി കെട്ടാതെ പാലം നിർമിച്ചെന്നായിരുന്നു പരാതി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പാലം നിർമിച്ചത് അപകടഭീഷണി ഉയർത്തുമെന്ന് വിധി പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.