സാംബവ വിദ്യാർഥികളെ ആക്രമിച്ച സംഭവം: മേപ്പയൂർ പൊലീസ് കേസെടുത്തു
text_fieldsമേപ്പയൂർ: പുലപ്രക്കുന്ന് സാംബവ കോളനിയിലെ കുട്ടികളെ ആക്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മേപ്പയൂർ പൊലീസ് പറഞ്ഞു.
മേപ്പയൂർ നരക്കോട് പുലപ്രക്കുന്ന് കോളനിയിലെ ബിജുവിെൻറ മകൻ പ്രജുൻകുമാർ (16), ബന്ധുക്കളായ ആദിശേഷൻ, അർജുൻ എന്നിവർക്കൊപ്പം മഠത്തുംഭാഗത്തുനിന്ന് മേപ്പയൂരിലേക്ക് നടന്നുവരുമ്പോൾ നരിയാംപുറത്ത് താഴ പ്രദീപൻ മർദിെച്ചന്നാണ് പരാതി. കോഴിക്കോട് മാത്തറ പ്രീമെട്രിക് ഹോസ്റ്റൽ അന്തേവാസിയായ പ്രജുൻകുമാർ പന്തീരാങ്കാവ് ഹൈസ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിയാണ്.
സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പുലപ്രക്കുന്ന് കോളനി കമ്മിറ്റി കൺവീനർ രതീഷ് പുലപ്രക്കുന്ന് ആവശ്യപ്പെട്ടു. പട്ടാപ്പകൽ നടന്ന ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോളനി നിവാസികളെ സന്ദർശിച്ച ദലിത് ആക്ടിവിസ്റ്റ് മഹേഷ് ശാസ്ത്രി, കേരള പറയസഭ ജില്ല സെക്രട്ടറി രതീഷ് കോഴിക്കോട് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.