തങ്കമല ക്വാറി; ‘ആശങ്കകൾ പരിഹരിക്കണം’
text_fieldsമേപ്പയൂർ: കീഴരിയൂർ, തുറയൂർ പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന തങ്കമല ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി റവന്യൂവകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്ന് സി.പി.ഐ മേപ്പയൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തങ്കമല ക്വാറിയിൽനിന്ന് പുറത്തേക്ക് വരുന്ന രാസമാലിന്യങ്ങളും പൊടിശല്യവും പരിസരവാസികൾക്ക് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് നിയന്ത്രണമില്ലാത്ത ഖനനവും ക്രഷറിന്റെ പ്രവർത്തനവും നടക്കുന്നതെന്നും ഇവർ പറഞ്ഞു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജയ് ആവള, മേപ്പയൂർ മണ്ഡലം സെക്രട്ടറി സി. ബിജു, ജില്ല കൗൺസിൽ അംഗം പി. ബാലഗോപാലൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ബാബു കൊളക്കണ്ടി, കീഴരിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കെ. വിജയൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, ഇ.ടി. ബാലൻ, വി.കെ. നാരായണൻ, എം.കെ. കുഞ്ഞിക്കണ്ണൻ, കെ.കെ. ചന്ദ്രൻ, വി.ടി. നാരായണൻ എന്നിവരടങ്ങുന്ന സംഘം ക്വാറിയും ക്രഷറും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.