കാരുണ്യ പ്രവർത്തനങ്ങളുടെ വേദിയായി വേറിട്ട് കല്യാണ വീട്
text_fieldsമേപ്പയ്യൂർ :കൊഴുക്കല്ലൂർ കോരമ്മൻ കണ്ടി അന്ത്രുവിെൻറയും റംലയുടെയും മകൾ ഷെഹ്ന ഷെറിെൻറ വിവാഹ വേദി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേദി കൂടിയായി. പാവപ്പെട്ട നാല് കുടുംബങ്ങൾക്ക് വീടുവെക്കാനും കുടിവെള്ള പദ്ധതിക്കും വേണ്ടിയുള്ള ഭൂമിയുടെ രേഖ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ടി. ശാക്കിറിൽ നിന്നും തനിമ ട്രസ്റ്റ് ചെയർമാൻ കെ. ഇമ്പിച്ചി അലി ഏറ്റുവാങ്ങിയാണ് വിവാഹ ചടങ്ങ് തുടങ്ങിയത്. സ്വർണാഭരണങ്ങൾ ഒഴിവാക്കിയായിരുന്നു വിവാഹാഘോഷം.
മേപ്പയ്യൂർ പാലിയേറ്റീവ് നിർമിക്കുന്ന ഡയാലിസിസ് സെൻ്ററിനുള്ള ധനസഹായം ജമാഅത്തെ ഇസ്ലാമി മേപ്പയ്യൂർ ഏരിയ പ്രസിഡൻറ് സഈദ് എലങ്കമലിൽ നിന്നും പാലിയേറ്റീവ് ജനറൽ സെക്രട്ടറി എം. കെ. കുഞ്ഞമ്മദ് ഏറ്റുവാങ്ങി, മേപ്പയ്യൂർ സുരക്ഷ പാലിയേറ്റീവ്, അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ്, ചികിത്സ സഹായം, വീട് നിർമാണത്തിന് രണ്ട് കുടുംബങ്ങൾക്കുള്ള സഹായം, നിർധനരായ രണ്ട് കുടുംബങ്ങൾക്കുള്ള വിവാഹ സഹായം, ദാറുന്നുജൂം ഓർഫനേജ് പേരാമ്പ്ര, ജബലന്നൂർ പേരാമ്പ്ര തുടങ്ങിയ നിരവധി സഹായങ്ങളാണ് വിവാഹ വേദിയിൽ നൽകിയത്. വധു ഷെഹ്ന പിതാവ് അന്ത്രു, പിതൃമാതാവ് ബിയ്യാത്തു,വരൻ മുഹമ്മദ് ഷാഫി, എന്നിവർ സഹായങ്ങൾ വിതരണം ചെയ്തു. കെ. സിറാജ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കുവൈത്തിലെ കെ.ഐ.ജിയുടെ സജീവ പ്രവർത്തനായ അന്ത്രു വിദേശത്തും നാട്ടിലും ഒട്ടനവധി സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.