മോദിയുടേത് വ്യാജ ഗാരന്റിയെന്ന് കാലം തെളിയിച്ചു -ബിനോയ് വിശ്വം
text_fieldsമേപ്പയൂർ: മോദി നൽകുന്നത് വ്യാജ ഗ്യാരന്റിയാണെന്ന് കഴിഞ്ഞ പത്തുവർഷത്തെ കേന്ദ്രഭരണം തെളിയിച്ചുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രണ്ടു കോടി തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി ഉള്ള തൊഴിലുപോലും നിഷേധിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും കടുത്ത ജീവിത യാഥാർഥ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ അരിക്കുളം ലോക്കൽ കമ്മിറ്റിക്കായി നിർമിച്ച കാരയാട് കുഞ്ഞികൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. കാരയാട് കുഞ്ഞികൃഷ്ണന്റെ ഫോട്ടോ സി.പി.ഐ. സംസ്ഥാന എക്സി. കമ്മിറ്റി അംഗം ടി.വി. ബാലൻ അനാഛാദനം ചെയ്തു.
കാരയാട് ഗംഗാധരൻ സ്മാരക ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തകങ്ങൾ ടി.വി. ബാലൻ ഏൽപിച്ചു. കാരയാട് കുഞ്ഞികൃഷ്ണൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ കെ. കെ. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സി. കമ്മിറ്റി അംഗങ്ങളായ ആർ.ശശി, അജയ് ആവള, മേപ്പയൂർ മണ്ഡലം സെക്രട്ടറി സി. ബിജു, ഇ. കുഞ്ഞിരാമൻ, പി. ബാലഗോപാലൻ, കെ. നാരായണക്കുറുപ്പ്, എൻ.എം. ബിനിത എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഇ.രാജൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ധനേഷ് കാരയാട് നന്ദിയും പറഞ്ഞു. അഞ്ച് കുടുംബങ്ങൾക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ബി.ആർ. ദേവാനന്ദ്, ആർ. അനുപമ, ബി.എം. ജിയ ലക്ഷ്മി എന്നിവർക്ക് ബിനോയ് വിശ്വം ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.