കായണ്ണ ജി.എച്ച്.എസ്.എസിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
text_fieldsപേരാമ്പ്ര : പ്രാദേശിക കാലാവസ്ഥ അറിയണമെങ്കിൽ ഇനി കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കൊന്ന് വിളിച്ചാൽ മതിയാകും. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. കേരളത്തിലെ 240 ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒരുങ്ങുന്ന വെതർ സ്റ്റേഷനുകൾക്ക് രാജ്യത്തെ ആദ്യ സംരംഭമെന്ന പ്രത്യേകതയുണ്ട്.
ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായ പ്ലസ് ടു ബാച്ച് പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലാണ് കേന്ദ്രം തുടങ്ങുന്നത്. പ്രാദേശികമായ കാലാവസ്ഥാമാറ്റം നിർണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തകാലത്ത് രക്ഷാപ്രവർത്തന മുന്നൊരുക്കങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ഉപകരിക്കുന്ന കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
മഴമാപിനി അടക്കം 13 ഉപകരണങ്ങൾ സജ്ജീകരിക്കുന്ന സ്റ്റേഷൻ പ്രവർത്തനത്തിന്റെ പ്രതിദിന ചുമതല നിർവഹിക്കാൻ ഭൂമിശാസ്ത്ര വിദ്യാർഥികൾക്ക് പരിശീലനം നൽകും. വെതർ സ്റ്റേഷൻ ആഗസ്റ്റ് അവസാനം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.