വഖഫ് ബോർഡ് നിയമനം: സർക്കാർ ആരെയാണ് സുഖിപ്പിക്കുന്നത് –എം.ഐ.അബ്ദുൽ അസീസ്
text_fieldsകോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട ഇടതു സർക്കാർ ആരെ സുഖിപ്പിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ദേവസ്വം ബോർഡ്് ഉദ്യോഗാർഥികളെ നിയമിക്കാൻ പ്രത്യേക ബോർഡ് ഉണ്ടാക്കിയപോലെ വഖഫ് ബോർഡിനും ആയിക്കൂടെ, മുസ്ലിംകളോടുള്ള വിവേചനം ആരെ സുഖിപ്പിക്കാനാണ് എന്നും അദ്ദേഹം ചോദിച്ചു.
ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന 'ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദനാളുകൾ' കാമ്പയിെൻറ കോഴിക്കോട് സിറ്റിതല പ്രചാരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.ഐ. അബ്ദുൽ അസീസ്.
മുസ്ലിം-ക്രിസ്ത്യൻ-ഹൈന്ദവ മതങ്ങളും ധാർമികതയിൽ വിശ്വസിക്കുന്നവരും ഒരുമിച്ച് നിന്ന് ധാർമികമായ സമൂഹത്തെ സൃഷ്ടിക്കാൻ കൈകോർക്കേണ്ട സന്ദർഭമാണിത്. അര ലക്ഷത്തോളം കുട്ടികൾ പ്ലസ് ടു വിന് പഠിക്കാൻ സൗകര്യമില്ലാത്ത നാട്ടിൽ 175 ബാറുകൾക്ക് അനുമതി നൽകിയ സർക്കാർ എന്തു വിപ്ലവമാണ് നടപ്പിലാക്കുന്നത്.
ഒരു വശത്ത് രാജ്യത്തിെൻറ വൈവിധ്യവും നാനാത്വത്തിലെ ഏകത്വവും ഫെഡറൽ സംവിധാനവും തകർത്ത് ഫാഷിസം വെല്ലുവിളി ഉയർത്തുന്നു. തുറന്ന ആശയസംവാദത്തിലൂടെ മതങ്ങൾക്കിടയിൽ സൗഹൃദവും പരസ്പരം മനസ്സിലാക്കലും വേണ്ട ഘട്ടമാണിത്. കേരളത്തിൽപോലും സാമുദായിക സൗഹാർദം തകർക്കാൻ ശ്രമങ്ങൾ നടന്നത് തെരഞ്ഞെടുപ്പിൽ കണ്ടതാണ്.
ഈ സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്ലാമി പരസ്പരം മനസ്സിലാക്കാൻ ആശയസംവാദത്തിെൻറ സൗഹൃദനാളുകൾ കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത് എന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസിെൻറ മറ്റൊരു പതിപ്പല്ല. ഒരിക്കലും വർഗീയതയിലേക്ക് ഞങ്ങളില്ല. കാരണം അത് പാടില്ലെന്ന് ദൈവം പഠിപ്പിച്ചതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ശിഹാബ് പൂക്കോട്ടൂർ, യു.പി. സിദ്ദീഖ്, സി.വി. ജമീല, താഹിറ ബീവി എന്നിവർ സംസാരിച്ചു. ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. പി.കെ. നൗഷാദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.