വൃക്കകൾ തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു
text_fieldsകോഴിക്കോട്: ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിത്സസഹായം തേടുന്നു. കരിക്കാംകുളം സ്വദേശി മോറോത്ത്താഴം വയലിൽ ഹംസക്കോയയാണ് സഹായം തേടുന്നത്. മത്സ്യ കച്ചവടം നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഹാംസക്കോയക്ക് സ്വന്തമായി വീടില്ല. ഭാര്യയും മൂന്നു പെൺകുട്ടികളുമടങ്ങുന്ന കുടുംബം വാടകവീട്ടിലാണിപ്പോൾ കഴിയുന്നത്.
വൃക്കമാറ്റിവെക്കുന്നതിനും തുടർചികിത്സക്കും ആവശ്യമായ തുക കണ്ടെത്തുന്നതിന് വാർഡ് കൗൺസിലർ നിഖിലിനെ രക്ഷാധികാരിയാക്കി നാട്ടുകാർ ഹംസക്കോയ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മുജീബ് മാളിയേക്കൽ (ചെയ.), ഹനീഫ ഹാജി (കൺ.), ടി.പി. മാമുക്കോയ (ട്രഷ.) എന്നിവരാണ് ഭാരവാഹികൾ. കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് കാരപ്പറമ്പ് ശാഖയിൽ 40194101058031 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC CODE KLGB0040194. ഗൂഗിൾ പേ നമ്പർ: 8590094459.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.