ഇനിയുമെത്തും അന്തർ സംസ്ഥാന തൊഴിലാളികൾ
text_fieldsകോഴിക്കോട്: കോവിഡ്ഭീതിയും ലോക്ഡൗണും കാരണം നാട്ടിലേക്കുപോയ അന്തർസംസ്ഥാന തൊഴിലാളികൾ ജില്ലയിലേക്ക് തിരിച്ചുവരുന്നു. ഹോട്ടൽ, നിർമാണമേഖലകൾ വീണ്ടും സജീവമായതോടെയാണ് തൊഴിലാളികൾ ഒഴുകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിെട 10,000ത്തോളം അന്തർസംസ്ഥാന തൊഴിലാളികൾ വന്നു. വിവിധ ദിവസങ്ങളിലായി 46000 അന്തർ സംസ്ഥാന തൊഴിലാളികൾ ലോക്ഡൗൺ കാലത്ത് ജില്ലയിൽനിന്ന് തിരിച്ചുപോയിരുന്നതായി ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരി പറഞ്ഞു. തിരിച്ചെത്തുന്നവർ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
നിബന്ധനപ്രകാരമുള്ള ക്വാറൻറീനിലും കഴിയണം. കരാറുകാർക്കും കെട്ടിട ഉടമകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ താരതേമ്യന കോവിഡ് ബാധ കുറവാണ്.
കോവിഡ് ഭീതിയുടെ തുടക്കത്തിൽ, മാർച്ച് മൂന്നാംവാരം മുതൽ ജില്ലയിൽ അന്തർസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. നിർമാണമേഖലയിലും ഹോട്ടലിലും ജോലി കുറഞ്ഞതോടെയായിരുന്നു ഈ മടക്കം. അക്കാലത്ത് ജില്ലയിൽ പലയിടത്തും പക്ഷിപ്പനിയുണ്ടായതോടെ ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞിരുന്നു. ലോക്ഡൗണിന് ഒരാഴ്ച മുേമ്പ ദീർഘദൂര ട്രെയിനുകളിൽ തിരക്കും കൂടിയിരുന്നു. പിന്നീട് ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം അന്തർസംസ്ഥാന തൊഴിലാളികൾ ജോലിയില്ലാതെ വാടക മുറികളിൽതന്നെ കഴിഞ്ഞു. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി.
ലോക്ഡൗണിൽ ജോലിയും കൂലിയുമില്ലാതെ വെറുതെയിരുന്ന തൊഴിലാളികൾ എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതി എന്ന ചിന്തയിലായിരുന്നു. അസം, ബിഹാർ, ബംഗാൾ, ഒഡിഷ, ഝാർഖണ്ട്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരായിരുന്നു ഏറെയും. എന്നാൽ, ലോക്ഡൗൺ കഴിഞ്ഞപ്പോൾ നാട്ടിൽ ജോലിയില്ലാത്ത അവസ്ഥയായതോടെയാണ് തിരിച്ചുവന്നതെന്ന് തൊഴിലാളികൾ പറയുന്നു.
കെട്ടിട നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമത്തിനും ഇതോടെ അറുതിയാകും. അടുത്ത രണ്ടു മാസത്തിനകം 30,000ത്തോാളം പേർ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.