ഉയർന്ന പലിശയും ലാഭവും വാഗ്ദാനം നൽകി തട്ടിയെടുത്തത് ലക്ഷങ്ങൾ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
text_fieldsഫറോക്ക് (കോഴിക്കോട്): ചെറുവണ്ണൂരിലെ സി.സി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോടിഷ് നിധി സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ നിലമ്പൂർ ചോലക്കാ പറമ്പിൽ അബ്ദുല്ലക്കുട്ടി(42)ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഉയർന്ന പലിശയും ലാഭവും വാഗ്ദാനം നൽകി പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഫറോക്ക്, നല്ലളം സ്റ്റേഷനുകളിലായി 50ൽപരം കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഒളിവിൽ പോയ പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ നല്ലളം പൊലീസുമായി ബന്ധപ്പെടണം. നല്ലളം ഇൻസ്പെക്ടർ ഓഫ് പൊലീസ് എം.കെ. സുരേഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്തെങ്കിലും അറിവ് ലഭിക്കുന്നവർ 0495 2420643, 9497987179 നമ്പറുകളിൽ ബന്ധപ്പെടാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.