മന്ത്രി അഹമ്മദ് ദേവർകോവിലിെൻറ നേതൃത്വത്തിൽ ജനകീയ സദസ്സും വാർഡ്തല അദാലത്തും; അപേക്ഷ 30 വരെ
text_fieldsകോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ വികസന ആവശ്യങ്ങൾ കേൾക്കുന്നതിനും മുൻകൂട്ടി ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിനും ജനകീയ സദസ്സും വാർഡ്തല അദാലത്തും സംഘടിപ്പിക്കുന്നു. അദാലത്തിലേക്ക് മേയ് 30 വരെ പരാതികൾ സമർപ്പിക്കാം. ജൂൺ 10, 17, 18 തീയതികളിൽ നടത്തുന്ന വാർഡ്തല അദാലത്തിലേക്ക് എം.എൽ.എയുടെ ഓഫിസിൽ നേരിട്ടോ കൗൺസിലർമാർ മുഖേനയോ mlakkdsouth@gmail.com ഇ-മെയിൽ വഴിയോ മുൻകൂട്ടി പരാതികൾ സമർപ്പിക്കാം.
ഭൂമി സംബന്ധമായ വിഷയങ്ങൾ, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിനുള്ള കാലതാമസം നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമപദ്ധതികളായ വിവാഹ/പഠന ധനസഹായം, ക്ഷേമ പെൻഷൻ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹികസുരക്ഷ പെൻഷൻ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, തെരുവുനായ് സംരക്ഷണം-ശല്യം, അപകടം സൃഷ്ടിച്ചേക്കാവുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നത്, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും വയോജന സംരക്ഷണം, തെരുവുവിളക്കുകൾ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ള പ്രശ്നങ്ങളും, റേഷൻ കാർഡ്, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ, അപേക്ഷകൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ, ശാരീരിക-ബുദ്ധി-മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, പ്രാദേശിക വികസന പ്രശ്നങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ.
കെ.സി.എം.എ യു.പി സ്കൂൾ കാച്ചിലാട്ട്, ജി.വി.എച്ച്.എസ്.എസ് ആഴ്ചവട്ടം, ജി.വി.എച്ച്.എസ്.എസ് പയ്യാനക്കൽ എന്നിവിടങ്ങളിലാണ് അദാലത്തുകൾ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് 8891947247, 9895626515, 7592952759, 7012637001 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.