മിഷൻ ഇന്ദ്രധനുഷ് 5.0: ഒരുക്കം തുടങ്ങി
text_fieldsകോഴിക്കോട്: അഞ്ചു വയസ്സ് വരെയുള്ള കുട്ടികളിലെയും ഗർഭിണികളിലെയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മിഷൻ ഇന്ദ്രധനുഷ് 5.0’ പരിപാടിയുടെ ജില്ലതല ടാസ്ക് ഫോഴ്സ് യോഗംചേർന്നു. എ.ഡി.എം സി. മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഔട്ട് റീച്ച് കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പുകൾ ഊർജിതമാക്കാൻ വേണ്ടകാര്യങ്ങൾ ചർച്ചചെയ്തു.
മൂന്ന് ഘട്ടങ്ങളായാണ് ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പാക്കുന്നത്. ആഗസ്റ്റ് ഏഴു മുതൽ 12വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും. വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ഇമ്യൂണൈസേഷൻ പൂർത്തീകരിക്കാൻ കഴിയുംവിധം വീടുവീടാന്തരം സർവേ നടത്തുകയും ആരോഗ്യ ബോധവത്കരണം നൽകുകയും ചെയ്യും.
ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. മോഹൻദാസ് വിഷയാവതരണം നടത്തി. ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. കവിത, ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സെക്രട്ടറി ഡോ. കൃഷ്ണ മോഹൻ, ജില്ല പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി.ആർ. ലതിക, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ദീപ, ഡോ. രഞ്ജിത്, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എം. മുസ്തഫ, എം.സി.എച്ച് ഓഫിസർ എം.പി. പുഷ്പ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.