എം.എൽ.എ ഇടപെട്ടു ; പാടശേഖരം നികത്താനുള്ള നീക്കം തടഞ്ഞു
text_fieldsപയ്യോളി: അയനിക്കാട് പോസ്റ്റ് ഒാഫിസിനു സമീപം ദേശീയപാതയോരത്തെ സ്വകാര്യ ഹോട്ടലിനോട് അനുബന്ധിച്ചുള്ള കൊക്കർണി ചിറ പാടശേഖരം നികത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു.നഗരസഭയിലെ എട്ടാം ഡിവിഷനായ അയനിക്കാട് നോർത്തിലാണ് ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന ചിറ നികത്താൻ സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിൽ നീക്കം നടന്നത്. ഇതോെടാപ്പം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്കായി കരാർ ഏറ്റെടുത്ത കമ്പനിയുടെ വാഹനങ്ങളും സാധനസാമഗ്രികളും മിക്സിങ് യൂനിറ്റുമടക്കം സൂക്ഷിക്കാൻ സ്ഥലമുടമ കമ്പനിക്ക് വാടകയ്ക്ക് നൽകാനുള്ള നിഗൂഢപദ്ധതിയും നടന്നിരുന്നു.
ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ മറയാക്കി ചിറ നികത്താനുള്ള നീക്കങ്ങൾ നടക്കുന്നതായി ഇതോെടാപ്പം ആരോപണമുയർന്നിരുന്നു. പ്രദേശത്തിെൻറ ജലസംഭരണിയായ ചിറയും പാടശേഖരവും നികത്താനുള്ള നീക്കത്തിനെതിരെ 'കൊക്കർണി ചിറ സംരക്ഷണ സമിതി'യെന്ന പേരിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് വൻ പ്രക്ഷോഭ പരിപാടികൾ കഴിഞ്ഞദിവസം ആവിഷ്കരിച്ചിരുന്നു.
വെള്ളിയാഴ്ച ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വിഷയം സംബന്ധിച്ച് എം.എൽ.എയെ കണ്ട് പരാതിപ്പെട്ടിരുന്നു. ആവശ്യം പരിഗണിക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകി. വൈകീട്ട് മൂന്നോടെ എം.എൽ.എ സ്ഥലം സന്ദർശിക്കാനെത്തുകയായിരുന്നു. എം.എൽ.എ ഉറപ്പുനൽകിയതോടെ സമര പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
െഡപ്യൂട്ടി കലക്ടർ (എൻ.എച്ച്) ഇ.അനിതകുമാരി, തഹസിൽദാർ (എൽ.ആർ) കെ.ഷറീന, എൻ.എച്ച്. ലെയ്സൺ ഓഫിസർ വൈ.എം.സി. സുകുമാരൻ, എ.എച്ച്. കൊയിലാണ്ടി ഓഫിസ് സൂപ്രണ്ട് അനിൽകുമാർ, കെ.ടി.വിനോദ്, അൻവർ കായിരികണ്ടി, കെ.പി. ഷൈനു, കെ.പി. ഷിജു, എൻ.സി. മുസ്തഫ എന്നിവരും എം.എൽ.എയോെടാപ്പം സംഘത്തിലുണ്ടായിരുന്നു.
വയൽ മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
എകരൂല്‍: എസ്റ്റേറ്റ് മുക്ക് കരിന്തോറ റോഡിൽ സ്വകാര്യ വ്യക്തിയുടെ വയൽ മണ്ണിട്ട് നികത്താനുള്ള ശ്രമം ജനകീയ കൂട്ടായ്മയിൽ നാട്ടുകാര്‍ തടഞ്ഞു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശത്താണ് മണ്ണിടാനുള്ള നീക്കം നടത്തിയത്. വീടുണ്ടാക്കാനുള്ള അനുമതി വാങ്ങി അരയേക്കറോളം വയല്‍ മണ്ണിട്ട് നികത്തിയെടുക്കാനുള്ള നീക്കമാണ് നടന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തൊട്ടടുത്തുകൂടി ഗെയിൽ പൈപ്ലൈൻ കടന്നുപോകുന്നതിനാല്‍ പ്രദേശത്ത് വെള്ളക്കെട്ട് പതിവാണെന്നും ഇവിടെ വയല്‍ നികത്തുകകൂടി ചെയ്താല്‍ ജനങ്ങളുടെ ദുരിതം ഇരട്ടിയാകുമെന്നും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉണ്ണികുളം വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അനധികൃതമായി നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകുമെന്ന് ഉണ്ണികുളം വില്ലേജ് ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.