മെഡി. കോളജിൽ ആധുനിക ക്രിട്ടിക്കൽ കെയർ ഐ.സി.യു പൂർത്തിയായി
text_fieldsകോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ആധുനിക ക്രിട്ടിക്കൽ കെയർ ഐ.സി.യു നിർമാണം പൂർത്തിയായി.
എയർകണ്ടീഷൻഡ് നെഗറ്റിവ് പ്രഷർ സംവിധാനമുള്ളതാണ് ക്രിട്ടിക്കൽ കെയർ ഐ.സി.യു. രണ്ട് ഐസൊലേഷൻ ബെഡ് ഉൾപ്പെടെ 11 കിടക്കകളുണ്ട്.
ഇന്റൻസിവ് റെസ്പിരേറ്ററി കെയർ യൂനിറ്റ് (ഐ.ആർ.സി.യു) എന്ന പേരിലാണിത് അറിയപ്പെടുക. 20 വെന്റിലേറ്ററുകളുണ്ട്.
ഇതിൽ രണ്ടെണ്ണം പോർടബിൾ വെന്റിലേറ്ററുകളാണ്. 2.63 കോടി രൂപയുടെ പദ്ധതിയാണിത്.
ഇതിന്റെ ഭാഗമായി യാർഡുകളിൽ ഇന്റർലോക്ക് പതിക്കൽ, ടി.എം.ടി റൂം നിർമാണം തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാക്കിയതായി മെഡി. കോളജ് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.