വീരപുത്രൻ വിടപറഞ്ഞിട്ട് 76 വർഷം
text_fieldsകൊടിയത്തൂർ: ധീരനിലപാടുകളുടെ കൂട്ടുകാരനും സ്വാതന്ത്ര്യസമര പോരാളിയുമായ മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് വിടപറഞ്ഞിട്ട് ഇന്നത്തേക്ക് 76 വർഷം പിന്നിടുന്നു.
1945 നവംബര്‍ 23ന് കൊടിയത്തൂരിൽ രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന അവസാന പ്രസംഗത്തിൽ മുസ്ലിം മതവിശ്വാസികള്‍ ഹിന്ദുസഹോദരന്മാരുമായി തോളോടുതോള്‍ ചേര്‍ന്ന് ബ്രിട്ടീഷ് കോളനി ശക്തിക്കെതിരെ പോരാടണമെന്ന് ആഹ്വാനംചെയ്ത പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഹൃദയാഘാദത്തെ തുടർന്ന് പൊറ്റശ്ശേരിയിൽ മരണപ്പെടുന്നത്.
സാമുദായിക മൈത്രി, മതനിരപേക്ഷത എന്നിവതന്നെയായിരുന്നു സാഹിബിെൻറ ജീവിതപ്രവർത്തനങ്ങൾ. 47 വർഷത്തെ ജീവിതത്തിൽ ഒമ്പത് വർഷത്തിലധികം ജയിൽവാസവും മർദനങ്ങളും സാമുദായിക എതിർപ്പുകളും എതിരേറ്റു. കൊടിയത്തൂരിലെ അവസാന പ്രസംഗത്തിൽ ആറായിരത്തിലധികം പേർ പങ്കെടുത്തിരുന്നു.
കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രവും മുക്കം അനാഥശാലയുടെ കീഴിൽ ഓർഫനേജ് കോളജും അദ്ദേഹത്തിെൻറ നാമധേയത്തിലാണ്. പൊറ്റശ്ശേരിയിൽ സ്മൃതിമണ്ഡപവുമുണ്ട്. ആഴ്ചകൾക്ക് മുമ്പ് രാഹുൽ ഗാന്ധി എം.പി ഇവിടെ പുഷ്പാർച്ചന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.