സ്റ്റേഷനറി കടയിൽനിന്ന് പണവും ലോട്ടറി ടിക്കറ്റുകളും കവർന്നു
text_fieldsകോഴിക്കോട്: നഗര പരിധിയില്‍ വീണ്ടും മോഷണം. രണ്ടാംഗേറ്റിന് സമീപത്തെ വെങ്കിടേഷ് സ്റ്റേഷനറി കടയിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. കുത്തിത്തുറന്ന കടയിൽനിന്ന് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകൾ, സിഗരറ്റ്, 6000 രൂപ എന്നിവയാണ് കവര്‍ന്നത്. ടൗണ്‍ സി.ഐ എ. ഉമേഷും എസ്.ഐ കെ.ടി. ബിജിത്തും കടയില്‍ പരിശോധന നടത്തി. രണ്ടുപേരാണ് മോഷണം നടത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍നിന്ന് പൊലീസിന് ലഭിച്ചു.
പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. സാമൂഹികവിരുദ്ധര്‍ ഇവിടെ പതിവായി ഉണ്ടാവാറുണ്ടെന്നാണ് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നത്. മയക്കുമരുന്ന് വില്പനയും ഉപയോഗവും ഇവിടം കേന്ദ്രീകരിച്ച് നടക്കാറുണ്ട്. നേരത്തെ ഇവിടെ നിന്ന് ഒരാളെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍, ഇയാള്‍ വീണ്ടും ഇവിടെയെത്തി കടക്കാരെ ഭീഷണിപ്പെടുത്തി. പലരും പൊലീസില്‍ പോലും പരാതി നല്കാന് മടിക്കുകയാണ്. അതേസമയം, രാപ്പകൽ പട്രോളിങ് നടത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.