മൂഴിയോട്ട് കുടുംബസംഗമം തലമുറകളുടെ സംഗമവേദിയായി
text_fieldsവട്ടോളി ബസാർ: വട്ടോളി ബസാർ ശിവപുരം പ്രദേശത്ത് അതിപുരാതന കുടുംബമായ മൂഴിയോട്ട് തറവാട്ടിലെ പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ചപ്പോൾ 'മുഴിയോട്ടാരവം' തലമുറകളുടെ സംഗമ വേദിയായി. പൗരാണിക കുടുംബത്തിലെ കാരണവർ മൂഴിയോട്ട് മൊയ്തീൻ - കുഞ്ഞാത്തു ദമ്പതികളുടെ പരമ്പരയിലുള്ളവരാണ് മൂഴിയോട്ട് ഫാമിലി അസോസിയേഷൻ അംഗങ്ങൾ.
ഈന്താട്ട്, ഭഗവതി ചാലിൽ, പുതിയ പുരയിൽ, പടിഞ്ഞാറക്കണ്ടി, തെക്കേ വളപ്പിൽ, പൂവക്കോത്ത് പുതിയേടത്ത്, മൂഴിയോട്ട് എന്നിവിടങ്ങളിലായി താമസിച്ചിരുന്നവരുടെ സന്താന പരമ്പരകളിലെ ആയിരത്തോളം പേരാണ് ഒരു ദിനം പൂർണമായി കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാൻ ഒത്തുകൂടിയത്.
രാവിലെ മുതൽ വിവിധ സെഷനുകളായി നടന്ന പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ, എൻ.എ. ഹാജി ഒറവിൽ, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജൗഹർ പൂമംഗലം, റുക്കിയ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. കുടുംബത്തിലെ മുതിർന്ന പൗരൻമാരെ ആദരിച്ചു. കുടുംബസമിതി ചെയർമാൻ മുഹമ്മദ് ദേശീയ അധ്യക്ഷത വഹിച്ചു. കുടുംബ ചരിത്രം അബൂബക്കർ സിദ്ദീഖ് പുല്ലങ്ങോട്ട് അവതരിപ്പിച്ചു.
കുടുംബാംഗങ്ങളുടെ വീടുകളിൽ ലഭ്യമായ ശേഷിപ്പുകളും പുരാവസ്തുക്കളും ഉൾപ്പെടുത്തിയ പൈതൃക പ്രദർശനത്തിന് കിഴക്കേ വീട്ടിൽ അബ്ദുസമദ്, കിഴക്കെ മൂഴിയോട്ട് ശരീഫ് എന്നിവർ നേതൃത്വം നൽകി. കലാ, സാംസ്കാരിക ചടങ്ങിൽ പ്രശസ്ത ഗായിക രഹനയുടെ നേതൃത്വത്തിൽ ഗാന വിരുന്ന് അരങ്ങേറി.
പരിപാടികൾക്ക് മുഹമ്മദലി കാരാട്ടുമ്മൽ, റഫീഖ് പുതിയ പുരയിൽ, ഷാജഹാൻ പുതിയേടത്ത്, ഫൈസൽ ഈന്താട്ട്, ഫെബിൻ ഷറഫ്റാസ്, സാജിദ് പുതിയപുരയിൽ, മുനീർ കാരാട്ടുമ്മൽ, മജീദ് പി.പി, മുസ്തഫ കാരാട്ടുമ്മൽ, സിദീഖ് പി.കെ, സലീല റിയാസ്, ഫാസില കാരാട്ടുമ്മൽ, ജലാലുദ്ദീൻ, ഉമ്മു സൽമ, അർഷദ് ടി.വി, യാഖൂബ് പി, സനൂദ് ടി.വി, ഷംജിത്ത് വട്ടോളി, അഫ്സൽ ബി.സി തുടങ്ങിയവർ നേതൃത്വം നൽകി. അഷ്റഫ് പുതിയേടത്ത് സ്വാഗതവും ഡോ. റിയാസ് അഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.