Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടുതൽ ഡോക്ടർമാർ...

കൂടുതൽ ഡോക്ടർമാർ സമരത്തിലേക്ക്; കോ​ഴി​ക്കോ​ട് മെഡി. കോളജ് ആശുപത്രിയിൽ സ്ഥിതി ഗുരുതരം

text_fields
bookmark_border
kozhikode medical college
cancel

കോ​ഴി​ക്കോ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. പി.​ജി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം ശ​ക്ത​മാ​വു​ന്ന​തി​നി​ടെ സീ​നി​യ​ർ റ​സി​ഡ​ൻ​റ്​ ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രും കൂ​ടി ജോ​ലി ബ​ഹി​ഷ്ക​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. സീ​നി​യ​ർ റ​സി​ഡ​ൻ​റ്​ ഡോ​ക്ട​ർ​മാ​ർ ബു​ധ​നാ​ഴ്ച മു​ത​ൽ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യോ​ടെ ഉ​ണ്ടാ​വും.

പി.​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലാ​യ​തോ​ടെ ജോ​ലി​ഭാ​രം കൂ​ടു​ന്ന​തി​ലാ​ണ് മ​റ്റ് ഡോ​ക്ട​ർ​മാ​രും പ​ണി​മു​ട​ക്കു​ന്ന​ത്. കൂ​ടാ​തെ അ​ത്യാ​ഹി​ത വി​ഭാ​ഗം, കോ​വി​ഡ് വി​ഭാ​ഗം, ഐ.​സി.​യു എ​ന്നി​വ കൂ​ടി ബു​ധ​നാ​ഴ്ച മു​ത​ൽ ബ​ഹി​ഷ്ക​രി​ക്കാ​ൻ മെ​ഡി​ക്ക​ൽ പി.​ജി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ചാ​പ്റ്റ​ർ തീ​രു​മാ​നി​ച്ചു. തീ​രു​മാ​നം പ്രി​ൻ​സി​പ്പ​ലി​നെ രേ​ഖാ​മൂ​ലം ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ഒ.​പി​ക​ൾ, ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, വാ​ർ​ഡ് എ​ന്നി​വ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ കൂ​ടി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തോ​ടെ സ്ഥി​തി ഗു​രു​ത​ര​മാ​വും. പി.​ജി ഡോ​ക്ട​ർ​മാ​ർ, ഹൗ​സ് സ​ർ​ജ​ൻ​മാ​ർ, സീ​നി​യ​ർ റ​സി​ഡ​ൻ​റ്​ ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ ജോ​ലി ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​തോ​ടെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മേ പി​ന്നീ​ട് ജോ​ലി​ക്കു​ണ്ടാ​വൂ. ഇ​ത് വ​ലി​യ പ്ര​ത്യാ​ഘാ​ത​മാ​വും സൃ​ഷ്​​ടി​ക്കു​ക. ഹൗ​സ് സ​ർ​ജ​ൻ​മാ​ർ ജോ​ലി​ക്കെ​ത്തി​യി​ല്ലെ​ങ്കി​ൽ അ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക വാ​ർ​ഡു​ക​ളെ​യാ​വും.

തീ​യ​തി​ക​ൾ ഉ​റ​പ്പി​ച്ച പ​ല ഓ​പ​റേ​ഷ​നു​ക​ളും ആ​റ് ദി​വ​സ​മാ​യി മു​ട​ങ്ങു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട ഓ​പ​റേ​ഷ​നു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഒ.​പി​ക​ളി​ൽ​നി​ന്ന് നേ​രി​ട്ട് വാ​ർ​ഡു​ക​ളി​ലേ​ക്ക് രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യാ​തെ​യാ​യി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് മാ​ത്ര​മാ​ണ് വാ​ർ​ഡു​ക​ളി​ലേ​ക്ക് പൂ​ർ​ണ​മാ​യി അ​ഡ്മി​ഷ​ൻ ന​ട​ക്കു​ന്ന​ത്. ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് ഗു​രു​ത​ര രോ​ഗ​മി​ല്ലാ​ത്ത​വ​രെ ഡോ​ക്ട​ർ​മാ​ർ​ത​ന്നെ ഡി​സ്ചാ​ർ​ജ് കൊ​ടു​ത്ത് പ​റ​ഞ്ഞ​യ​ക്കു​ന്നു​ണ്ട്.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡോ​ക്ട​ർ​മാ​ർ സ​മ​ര​പ്പ​ന്ത​ൽ കെ​ട്ടി. വൈ​കീ​ട്ട് മെ​ഴു​കു​തി​രി തെ​ളി​യി​ച്ച് പ്ര​തി​ഷേ​ധ ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. സ​മ​രം ചൊ​വ്വാ​ഴ്ച ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കും. പു​തി​യ ബാ​ച്ചി‍െൻറ കൗ​ൺ​സ​ലി​ങ്​ നീ​ണ്ടു​പോ​കു​ന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ലും ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും പ​രീ​ക്ഷ​ക​ൾ ന​ട​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ രാ​ജ്യ​ത്തൊ​ട്ടാ​കെ മെ​ഡി​ക്ക​ൽ പി.​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലാ​ണ്.

ചി​കി​ത്സ മു​ട​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല- വി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ (മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ)

ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. പ​ക്ഷേ, ചി​കി​ത്സ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​വാ​ൻ അ​നു​വ​ദി​ക്കി​ല്ല. ജോ​ലി​ക്കെ​ത്തു​ന്ന മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രെ വെ​ച്ച് എ​ല്ലാ​വി​ഭാ​ഗ​വും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​വും. സ​മ​ര​ത്തി‍െൻറ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ സ്ഥി​തി ഓ​രോ ദി​വ​സ​വും ഡ​യ​റ​ക്ട​ർ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​നെ അ​റി​യി​ക്കു​ന്നു​ണ്ട്. സ​മ​രം ഉ​ള്ള​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു​ണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeKozhikode Medical college
News Summary - More doctors on strike; Kozhikode Medi. college hospital in critical
Next Story