Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട് ജില്ല...

കോഴിക്കോട് ജില്ല കമ്മിറ്റിയിലും സെ​ക്രട്ടേറിയറ്റിലും കൂടുതൽ പുതുമുഖങ്ങൾ; വനിതകളും കൂടി

text_fields
bookmark_border
കോഴിക്കോട് ജില്ല കമ്മിറ്റിയിലും സെ​ക്രട്ടേറിയറ്റിലും   കൂടുതൽ പുതുമുഖങ്ങൾ; വനിതകളും കൂടി
cancel
camera_alt

സി.പി.എം ജില്ല സമ്മേളനത്തിന്‍റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യുന്നു   ചിത്രം-ബൈജു കൊടുവള്ളി

കോ​ഴി​ക്കോ​ട്​: പു​തു​മു​ഖ​ങ്ങ​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യും സെ​ക്ര​ട്ടേ​റി​യ​റ്റും. നി​ല​വി​ലെ 42 അം​ഗ ജി​ല്ല ക​മ്മി​റ്റി​യി​ലെ 12 പേ​രെ ഒ​ഴി​വാ​ക്കി പു​തി​യ 15 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി. പു​തി​യ​വ​രി​ൽ ആ​റു​പേ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​ണ്. പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ കൂ​ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 45 ആ​യി ഉ​യ​ർ​ന്ന​ത്. 12 അം​ഗ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ഏ​ഴു​​പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ഇ​തി​ലൊ​രാ​ൾ വ​നി​ത​യും. മു​ൻ എം.​എ​ൽ.​എ​യും ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ. ല​തി​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ദി​നേ​ശ​ൻ, സി.​ഐ.​ടി.​യു ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​​കെ. മു​കു​ന്ദ​ൻ, പാ​ർ​ട്ടി ഫ​റോ​ക്ക്​ ഏ​രി​യ സെ​ക്ര​ട്ട​റി എം. ​ഗി​രീ​ഷ്, മു​ൻ തി​രു​വ​മ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​വി​ശ്വ​നാ​ഥ​ൻ, മു​ൻ സൗ​ത്ത്​ ഏ​രി​യ സെ​ക്ര​ട്ട​റി​യും ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ്, മു​ൻ കൊ​യി​ലാ​ണ്ടി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ്​ പു​തു​താ​യി ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യ​ത്. ജി​ല്ല ക​മ്മി​റ്റി​യി​ലെ വ​നി​ത​ക​ളു​ടെ അം​ഗ​സം​ഖ്യ ര​ണ്ടി​ൽ​നി​ന്ന്​ അ​ഞ്ചാ​വു​ക​യും ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. രാ​ധാ​കൃ​ഷ്​​ണ​ൻ (ക​ക്കോ​ടി), ഇ​സ്മ​യി​ൽ കു​റു​മ്പൊ​യി​ൽ (ബാ​ലു​ശ്ശേ​രി), എം.​പി. ഷി​ബു (പ​യ്യോ​ളി), കെ.​കെ. സു​രേ​ഷ്​ (കു​ന്നു​മ്മ​ൽ), കെ. ​ബാ​ബു (താ​മ​ര​ശ്ശേ​രി), ടി.​പി. ഗോ​പാ​ല​ൻ (വ​ട​ക​ര) എ​ന്നി​വ​ർ​ക്കൊ​പ്പം ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി കെ. ​പു​ഷ്പ​ജ, ​പാ​ർ​ട്ടി പ​യ്യോ​ളി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വം ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ല ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​യു​മാ​യ ഡി. ​ദീ​പ, എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. സ​ചി​ൻ​ദേ​വ് എം.​എ​ൽ.​എ, ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന ​ട്ര​ഷ​റ​ർ എ​സ്.​കെ. സ​ജീ​ഷ്, ജി​ല്ല സെ​ക്ര​ട്ട​റി വി. ​വ​സീ​ഫ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​വി. ലേ​ഖ, പാ​ർ​ട്ടി സൗ​ത്ത്​ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൽ. ര​മേ​ശ​ൻ, കു​ന്നു​മ്മ​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​എം. റ​ഷീ​ദ്, ഫ​റോ​ക്ക്​ ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി. ​രാ​ധാ​ഗോ​പി എ​ന്നി​വ​രാ​ണ്​ പു​തു​താ​യി ജി​ല്ല ക​മ്മി​റ്റി​യി​ൽ എ​ത്തി​യ​ത്.

കെ. ​ച​ന്ദ്ര​ൻ, എ.​കെ. പ​ത്​​മ​നാ​ഭ​ൻ, ഇ. ​ര​മേ​ശ്​ ബാ​ബു, ടി.​കെ. കു​ഞ്ഞി​രാ​മ​ൻ, ടി. ​ച​ന്തു, എം.​കെ. ന​ളി​നി, വി.​എം. കു​ട്ടി​കൃ​ഷ്ണ​ൻ, കെ. ​ശ്രീ​ധ​ര​ൻ, എ​ൻ.​കെ. രാ​ധ, ടി. ​ദാ​സ​ൻ, പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്, കെ. ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ്​ ജി​ല്ല ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​യ​വ​ർ.

ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി​യാ​യി പി. ​മോ​ഹ​​ന‍ന്‍റെ പേ​ര്​ ജോ​ർ​ജ്​ എം. ​തോ​മ​സാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്.

പു​തു​താ​യി ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യ കെ.​കെ. ല​തി​ക പി. ​മോ​ഹ​ന‍ന്‍റെ ഭാ​ര്യ​യും ജി​ല്ല ക​മ്മി​റ്റി​യി​ലെ​ത്തി​യ കെ.​കെ. സു​രേ​ഷ്​ ഭാ​ര്യാ​സ​ഹോ​ദ​ര​നു​മാ​ണ്. ഐ​ക​ക​ണ്​േ​ഠ്യ​ന​യാ​ണ്​ ജി​ല്ല ക​മ്മി​റ്റി​യെ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​നെ​യും സെ​ക്ര​ട്ട​റി​യെ​യും തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ​75 വ​യ​സ്സെ​ന്ന പ്രാ​യ​പ​രി​ധി​യ​ട​ക്കം മു​ൻ​നി​ർ​ത്തി​യാ​ണ്​ പ​ല​രേ​യും ഒ​ഴി​വാ​ക്കി​യ​തെ​ന്നും​ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ അ​റി​യി​ച്ചു.

കൊള്ളലും കൊടുക്കലും; കണക്കുതീർത്ത്​ ജില്ല സമ്മേളനവും

കോഴി​ക്കോട്​: സി.പി.എം ഏരിയ സമ്മേളനങ്ങളിലുണ്ടായ 'കൊള്ളലിലേയും കൊടുക്കലുകളിലേയും' കണക്കുകൾ തീർത്ത്​ ജില്ല സമ്മേളനവും. ബ്രാഞ്ച്​, ലോക്കൽ സമ്മേളനങ്ങളിൽ മുമ്പില്ലാത്തവിധം മത്സരമുണ്ടായെങ്കിലും ഏരിയ സമ്മേളനങ്ങളോടെ ​കേന്ദ്രീകൃത ചേരികൾ മറനീക്കി പുറത്തുവന്നു. പിന്നീട്​ പല സമ്മേളനങ്ങളിലും വെട്ടിനിരത്തലടക്കം അരങ്ങേറി. ജില്ല നേതൃത്വം സൗത്ത്​ ഏരിയ സെക്രട്ടറിയാക്കാൻ തീരുമാനിച്ച എൽ. രമേശനെതിരായ അപ്രതീക്ഷിത നീക്കമായിരുന്നു പ്രധാനം.

മറുവിഭാഗം മുൻ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​​ കൂടിയായ ബാബു പറശ്ശേരിയെ രംഗത്തിറക്കുകയായിരുന്നു. ബാബു മത്സരരംഗത്ത്​ ഉറച്ചുനിന്നതോടെ രമേശൻ പിന്മാറി. എന്നാൽ, രമേശനെ​ ജില്ല കമ്മിറ്റിയി​ലെത്തിച്ചാണിപ്പോൾ ജില്ല നേതൃത്വം മധുരപ്രതികാരം തീർത്തത്​​. സൗത്ത്​ സമ്മേളനത്തിൽ പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ തയാറാക്കവെ നിലവിലെ കമ്മിറ്റിയിലെ ആറുപേരെ ഒഴിവാക്കണമെന്ന്​ ജില്ല നേതൃത്വം ആവശ്യപ്പെട്ടതോടെയാണ്​ മറുചേരി രംഗത്തെത്തിയത്​​. ചില തിരുത്തലോടെയാണ്​ ഈ പാനൽ ഏരിയ കമ്മിറ്റി അംഗീകരിച്ചത്​.

തിരിച്ചടിയായി നോർത്തിലെ സമ്മേളനത്തിൽനിന്ന്​ ഏരിയ കമ്മിറ്റിയിലെ കോർപറേഷൻ മുൻ സ്​ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്​, എം. രാധാകൃഷ്​ണൻ, മുൻ ​ഡെപ്യൂട്ടി മേയർ പ്രഫ. പി.ടി. അബ്​ദുൽ ലത്തീഫ്​ എന്നിവരെ ജില്ല നേതൃത്വം ഇടപെട്ട്​ ​വെട്ടിയിരുന്നു. പുതിയ ജില്ല കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പി. മോഹനനും എളമരം കരീമും നേതൃത്വം നൽകുന്ന പക്ഷത്തിന്​ മേധാവിത്വമു​ണ്ടെങ്കിലും പുതുതായി ജില്ല കമ്മിറ്റിയിലെത്തിയവരിൽ പലരും മന്ത്രി പി.എ. മുഹമ്മദ്​ റിയാസിനെ പിന്തുണക്കുന്നവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM
News Summary - More newcomers in CPM Kozhikode District Committee and Secretariat
Next Story