തിരിച്ചുവരവിെൻറ പാതയിൽ പള്ളികൾ
text_fieldsകോഴിക്കോട്: കോവിഡ് ഭീതി അകലുന്നില്ലെങ്കിലും നിയന്ത്രണങ്ങളിൽ അയവുവന്നതോടെ പള്ളികളിൽ ജമാഅത്ത്, ജുമുഅ നമസ്കാരങ്ങൾ തുടങ്ങി.
വെള്ളിയാഴ്ച കൂടുതൽ പള്ളികളിൽ ജുമുഅ ആരംഭിച്ചതോടെ കർശന നിയന്ത്രണങ്ങൾ പാലിച്ചാണെങ്കിലും പ്രാർഥനകൾ സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നഗരത്തിലെ ആരാധനാലയങ്ങൾ. മാവൂർ റോഡ് ലുഅ്ലുഅ് അടക്കം കൂടുതൽ പള്ളികളിൽ ജുമുഅ ആരംഭിച്ചു.
പട്ടാളപ്പള്ളി, മൊയ്തീൻ പള്ളി തുടങ്ങി മറ്റു പ്രധാന പള്ളികളിൽ കഴിഞ്ഞയാഴ്ചതന്നെ ജുമുഅ തുടങ്ങിയിരുന്നു. പ്രാർഥനക്ക് സ്വന്തമായി മുസല്ല കൊണ്ടുവരണം, പേരും ഫോൺ നമ്പറും രേഖപ്പെടുത്തുക, നിശ്ചിത അകലം പാലിച്ച് നിൽക്കുക, ശരീരോഷ്മാവ് പരിശോധക്ക് വിധേയനാവുക, മാസ്ക് ധരിക്കുക തുടങ്ങി നിയന്ത്രണങ്ങൾ പരമാവധി പാലിച്ച് 40 പേർക്ക് പ്രാർഥനക്കെത്താം. മറ്റു നമസ്കാരങ്ങളിൽ 20 പേർക്കാണ് അനുവാദം.
കോവിഡ്ഭീതി തുടങ്ങിയപ്പോൾ നഗരത്തിൽ പ്രധാന പള്ളികളെല്ലാം പൂർണമായി അടച്ചിട്ടതോെട ജുമുഅ നമസ്കാരം നടന്നിരുന്നില്ല.
പള്ളികൾ അടച്ചതിനാൽ ഭൂരിഭാഗം പേരുടെയും നമസ്കാരം വീടുകളിലൊതുങ്ങിയിരുന്നു. ഹാൻഡ് വാഷും അണു നശീകരണ സജ്ജീകരണങ്ങളും ഒരുക്കിയാണ് പള്ളികൾ പ്രാർഥനക്കെത്തുന്നവരെ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.