എസ്.എസ്.കെയിൽ 'ഭരണത്തുടർച്ച'ക്ക് നീക്കം
text_fieldsകോഴിക്കോട്: വിദ്യാഭ്യാസ മന്ത്രിയെയും പേഴ്സനൽ സ്റ്റാഫിനെയുമടക്കം പുതുമുഖങ്ങളെ നിയമിച്ച സംസ്ഥാന സർക്കാർ, സമഗ്രശിക്ഷ കേരളയിൽ( എസ്.എസ്.കെ) അഞ്ചു വർഷം തികഞ്ഞവർക്ക് വീണ്ടും ഡെപ്യൂട്ടേഷൻ നൽകാനൊരുങ്ങുന്നു.വിവിധ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ളവരിൽ ഭൂരിഭാഗം പേരെയും നിയമിക്കാനാണ് നീക്കം. സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ, ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർ, ജില്ല േപ്രാഗ്രാം ഓഫിസർമാർ, ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ, ബ്ലോക്കുതല ട്രെയിനർമാർ എന്നീ തസ്തികകളിലേക്കായിരുന്നു അപേക്ഷ സ്വീകരിച്ചത്.
സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ പദവിയിൽ പുതിയ ഉദ്യോഗസ്ഥനെത്തിയേക്കും.എന്നാൽ, ജില്ല തലത്തിലുള്ള പ്രോജക്ട് കോഓഡിേനറ്റർ മുതൽ ബ്ലോക്ക് ട്രെയിനർ വരെയുള്ളവരിൽ ഏറെയും നിലവിലുള്ളവർ തന്നെയാകും.കേന്ദ്രസർക്കാർ എസ്.എസ്.എ തുടങ്ങിയ കാലം മുതൽ സംസ്ഥാനത്ത് നിയമനങ്ങളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാറുകൾ രാഷ്ട്രീയം ചേർത്തിരുന്നു. ഇരുമുന്നണികളുടെയും സർക്കാറുകൾ തരാതരം പോലെ അഞ്ചു വർഷം കൂടുേമ്പാൾ സ്വന്തം അധ്യാപക സംഘടനകളിലുള്ളവർക്കും അടുപ്പക്കാർക്കുമാണ് ഡെപ്യൂേട്ടഷൻ നൽകിയിരുന്നത്.
കോടികൾ വാർഷിക ബജറ്റുള്ള എസ്.എസ്.കെ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. തുടർച്ചയായി എസ്.എസ്.കെയിൽ പദവിയിലിരിക്കുന്നത് സ്വജനപക്ഷപാതത്തിനും ഇടയാക്കുന്നു. കോഴിക്കോട് ജില്ലയിൽ നേരത്തേ ഒരു പ്രോഗ്രാം ഓഫിസർക്കെതിരെ വിജിലൻസ് അന്വേഷണമടക്കം നടന്നിരുന്നു.
ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ചയുണ്ടായതിന് പിന്നാലെയാണ് എസ്.എസ്.കെയിൽ ഡെപ്യൂേട്ടഷൻ നീട്ടുന്നത്. എല്ലാ മേഖലകളിലും പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന സർക്കാറാണ് എസ്.എസ്.കെയിൽ അഞ്ചു വർഷം ജോലി ചെയ്തവർക്ക് വീണ്ടും അവസരം നൽകുന്നത്. നിലവിൽ ജില്ലതലത്തിലടക്കം പ്രമുഖ പദവികളിലുള്ളവർ സ്ഥാനം നിലനിർത്താനുള്ള ശ്രമം നേരത്തേ തുടങ്ങിയിരുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന എസ്.എസ്.കെയിലെ ഉന്നത പദവിയിൽ ചില ജില്ലകളിൽ എയ്ഡഡ് അധ്യാപകരാണ് കൂടുതലുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.