ന്യൂനപക്ഷ ക്ഷേമ അനുപാതം റദ്ദാക്കിയ നടപടിയിൽ സർക്കാർ ഇടപെടണം -എം.എസ്.എസ്
text_fieldsകോഴിക്കോട്: സച്ചാർ കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയതും സംസ്ഥാനത്തിൽ നിലവിലുണ്ടായിരുന്നതുമായ ന്യൂനപക്ഷ ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈകോടതി നടപടിയിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അപ്പീൽ പോകണമെന്നും എം.എസ് എസ് കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
സച്ചാർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച പദ്ധതികൾ മുസ്ലിങ്ങൾക്ക് മാത്രമുള്ളതാണെന്നിരിക്കെ അതിൽ മറ്റു സമുദായങ്ങൾക്ക് അവകാശമുണ്ടെന്ന വാദം അബദ്ധമാണ്. കൃസ്ത്യൻ സമുദായത്തിന്നും മറ്റും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുകയാണു് വേണ്ടത്. ഇക്കാര്യങ്ങൾ സർക്കാർ കോടതിയെ ബോധ്യപ്പെടുത്തണമെന്നും മുസ്ലിം സമുദായത്തിന്ന് അവകാശപ്പെട്ട ക്ഷേമപദ്ധതികൾ നില നിർത്തണമെന്നും അഭ്യർഥിക്കുന്നതായി എം.എസ്.എസ് പറഞ്ഞു.
ജില്ലാ പ്രസിഡൻറ് പി.പി .അബ്ദുറഹീം അധ്യക്ഷത വഹിച്ചു. പി.ടി.മൊയ്തീൻ കുട്ടി മാസ്റ്റർ, കോതൂർ മുഹമ്മദ് മാസ്റ്റർ, എഞ്ചിനിയർ.പി.മമ്മദ് കോയ, അസ്സൻകോയ പാലക്കണ്ടി, പി.പി.അബ്ദുറഹിമാൻ, വി.ഇസ്മായിൽ, ടി.അബ്ദുൾ അസീസ്, ആർ.പി.അഷ്റഫ്, സി.പി.എം.സഈദ് അഹമ്മദ്, വി.എം.ഷെരീഫ്, കെ.പി.ഖാസിം, കെ.ഫൈജാസ്, പ്രൊ: കെ.കെ.അബ്ദുൾ മജീദ്, മുഹമ്മദ് റോഷൻ , ഉമർ വെളളലശ്ശരി, എൻ.സി.ഹംസക്കോയ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.