നഴ്സറിയിലേക്ക് ചെടിയെടുക്കാനുള്ള യാത്ര അന്ത്യയാത്രയായി
text_fieldsമുക്കം: പുതുതായി ആരംഭിന്ന നഴ്സറിയിലേക്ക് ചെടികൾ വാങ്ങാനുള്ള സുഹൃത്തുക്കളുടെ യാത്ര മരണത്തിലേക്കുള്ളതായി.
മലപ്പുറം മങ്കട വേരുംപുലാക്കലില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരും മുക്കത്തിനടുത്തുള്ളവരാണ്.
കര്‍ണാടകയില്‍ കൃഷി നടത്തിയിരുന്ന മണി കോവിഡ് മൂലം നഷ്ടമുണ്ടായപ്പോൾ നാട്ടിലെത്തിയതാണ്. തുടർന്ന് സുഹൃത്ത് സുരേഷ് ബാബുവിനൊപ്പം നഴ്‌സറി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഇവിടേക്ക് ചെടികള്‍ എടുക്കാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഷിജുവിന്റെ ഗുഡ്‌സ് ഓട്ടോയിൽ തൃശൂര്‍ മണ്ണുത്തിയിലേക്ക് പോയതായിരുന്നു. ചെടികളുമായി തിരിച്ചുവരുമ്പോള്‍ വൈകീട്ട് നാലുമണിക്കാണ് അപകടമുണ്ടായത്.
ഉണ്ണിക്കായിയുടെയും ദേവകിയുടെയും മകനാണ് മണി. ഭാര്യ: സജിനി. മക്കൾ: അർജുൻ, അദ്വൈത്. പരേതരായ ഗോവിന്ദന്റെയും ഉണ്ണൂലിയുടെയും മകനാണ് സുരേഷ് ബാബു. ഭാര്യ: ശ്രീദേവി, മകള്‍: സൂര്യ. ഷിജുവിന്റെ ഭാര്യ സരിത. മക്കൾ: അനുഗ്രഹ, ഷിനുസ്മയ.
നാടിനെ നടുക്കിയ ദുരന്തം: കൈമെയ് മറന്ന് നാട്ടുകാർ
മങ്കട: കര്‍ക്കിടകത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം നാടിനെ നടുക്കി. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയുണ്ടായ അപകടവാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ പ്രദേശത്തേക്ക് ഒഴുകിയെത്തി.
കൈമെയ് മറന്ന് അവർ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പുറത്തേക്ക് തെറിച്ചുവീണയാളെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍, ഉള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ മുക്കാല്‍ മണിക്കൂറിലധികം വേണ്ടിവന്നു. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.