അപകട ഭീഷണിയുയർത്തി റോഡരികിലെ കൂറ്റൻ മരം
text_fieldsമുക്കം: ഇടതടവില്ലാതെ നിരവധി വാഹനങ്ങൾ ചീറിപ്പായുന്ന പ്രധാന റോഡരികിലെ അപകട ഭീഷണിയായ മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അഗസ്ത്യൻമുഴി- കോഴിക്കോട് റോഡിൽ കരിയാക്കുളങ്ങരയിലാണ് റോഡരികിൽ മരം സ്ഥിതിചെയ്യുന്നത്. മരത്തിന്റെ അടിഭാഗം ദ്രവിച്ച് വലിയ മാളം രൂപപ്പെട്ട് ഏതുനിമിഷവും വീഴാറായ അവസ്ഥയിലാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി വിദ്യാർഥികൾ ഉൾപ്പെടെ ബസ് കാത്തുനിൽക്കുന്ന ബസ് സ്റ്റോപ്പിനും കടകൾക്കും തൊട്ടടുത്തായാണ് ഈ ഉണങ്ങിയ മരമുള്ളത്. കാറ്റും മഴയും ശക്തമായ സാഹചര്യത്തിൽ നാട്ടുകാർ വലിയ ഭീതിയിലാണിപ്പോൾ. അപകടം നടന്നതിനുശേഷം നടപടി സ്വീകരിക്കുന്ന പതിവുരീതിയിൽ നിന്നുമാറി അപകട സാധ്യത മുന്നിൽക്കണ്ട് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തിരക്കേറിയ സമയത്ത് മരം മുറിഞ്ഞുവീണാൽ അത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ഭീതിയും നാട്ടുകാർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.