ചേന്ദമംഗലൂർ സ്വദേശിനിക്ക് കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്
text_fieldsഅമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽനിന്ന് മലയാളി വിദ്യാർഥിനിക്ക് കെമിസ്ട്രി ആൻഡ് കെമിക്കൽ ബയോളജിയിൽ ഡോക്ടറേറ്റ്. ചേന്ദമംഗലൂർ റിട്ട. പ്രധാനാധ്യാപകൻ ഇമ്പിച്ചിമോതിയുടെയും ജമീല ടീച്ചറുടെയും മകൾ നിവിൻ മോതിയാണ് ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായത്.
അഡ്വാൻസ്ഡ് സ്പെക്ട്രോസ്കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രോട്ടീൻ തന്മാത്രകളെക്കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടറേറ്റ്. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സിയും പ്ലസ് ടുവും കഴിഞ്ഞശേഷം മുംബൈയിലെ യു.എം.ഡി.എ.ഇ.സി.ബി.എസിൽനിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിവിൻ, ബംഗളൂരുവിലെ നാഷനൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസ്, ജവഹർലാൽ െനഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച് എന്നീ സ്ഥാപനങ്ങളിൽ സമ്മർ പ്രോജക്ടുകളും ചെയ്തിട്ടുണ്ട്.
സഹോദരി ഐവിൻ മോതി ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ഇൻറഗ്രേറ്റഡ് എം.എ ഇക്കണോമിക്സ് അവസാനവർഷ വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.