സംസ്ഥാനപാതയിൽ ഓടത്തെരുവ് അപകടമേഖലയിൽ റംബിൾ സ്ട്രിപ് സ്ഥാപിച്ചു
text_fieldsമുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഓടത്തെരുവ് വളവിൽ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ അപകടങ്ങൾ കുറക്കാൻ നടപടി തുടങ്ങി. പ്രദേശത്ത് റോഡിൽ വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചു. ഇതോടൊപ്പം പരമാവധി വേഗം 30 കിലോമീറ്റർ എന്ന് കാണിച്ച് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു. ഇന്നലെയാണ് പ്രവൃത്തി നടത്തിയത്.
ഈ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം റോഡ് ഉപരോധിച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട തിരുവമ്പാടി എം.എൽ.എ രണ്ട് ദിവസത്തിനകം പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്നാണ് കരാർ കമ്പനി പ്രവൃത്തിയാരംഭിച്ചത്. ഇതോടെ അപകടങ്ങൾക്ക് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. അതിനിടെ റംബിൾ സ്ട്രിപ്പുകൾ അപകടം കുറക്കില്ലെന്നും ശാശ്വത പരിഹാരം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.