Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightവാർഷിക ഓഡിറ്റ്...

വാർഷിക ഓഡിറ്റ് റിപ്പോർട്ട്; മുക്കം നഗരസഭ ഇരുട്ടിൽ തപ്പുന്നു

text_fields
bookmark_border
Mukkam Municipality
cancel
camera_alt

മുക്കം നഗരസഭ

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​ക്കെ​തി​രെ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി​യ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന് മ​റു​പ​ടി ന​ൽ​കാ​നാ​വാ​തെ മു​ക്കം ന​ഗ​ര​സ​ഭ ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​റു​പ​ടി ന​ൽ​കാ​നാ​വാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന അ​പാ​ക​ത​ക​ൾ തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഭ​ര​ണ​പ​ക്ഷ​ത്തി​നാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

വ​സ്തു​നി​കു​തി ഇ​ന​ത്തി​ലെ ഭീ​മ​മാ​യ കു​ടി​ശ്ശി​ക, സി.​എ​ച്ച്.​സി മ​രം​ലേ​ലം, സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി ദി​വ​സ​വേ​ത​ന നി​യ​മ​നം, അ​തി​ദ​രി​ദ്ര​ർ​ക്കും അ​ഗ​തി​ക​ൾ​ക്കു​മു​ള്ള പ​ദ്ധ​തി​ക​ളു​ടെ രൂ​പ​വ​ത്ക​ര​ണം, ന​ഗ​ര​സ​ഭ ആ​സ്തി ര​ജി​സ്റ്റ​റി​ലെ കൃ​ത്യ​ത​യി​ല്ലാ​യ്‌​മ, സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ന്റെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളു​ടെ വ​സ്തു​നി​കു​തി കു​ടി​ശ്ശി​ക, ക്ര​മ​വ​ത്ക​ര​ണം എ​ന്നി​വ​യി​ലെ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ തു​ട​ങ്ങി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ അ​ക്ക​മി​ട്ട് പ​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​നാ​വു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം.

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2.12 കോ​ടി രൂ​പ​യാ​ണ് വ​സ്തു​നി​കു​തി ഇ​ന​ത്തി​ൽ പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ത്. ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സി.​എ​ച്ച്.​സി മ​രം​ലേ​ല തു​ക​യാ​യ 1,35,500 രൂ​പ​യും ജി.​എ​സ്.​ടി ഇ​ന​ത്തി​ലെ 24,650 രൂ​പ​യും അ​ട​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ക​ഴി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ.

ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​വു​ന്ന​ത്. നേ​ര​ത്തേ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്ന​താ​ണ്. ന​ഗ​ര​സ​ഭ​യി​ലെ സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ന് അ​നി​യ​ന്ത്രി​ത​മാ​യി ഒ​ത്താ​ശ ചെ​യ്ത​തി​ലൂ​ടെ കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി​ക്ക് ന​ഷ്‌​ട​മാ​യ​ത്‌. ഇ​ത് സം​ബ​ന്ധി​ച്ച ഓ​ഡി​റ്റ് പ​രാ​മ​ർ​ശ​ത്തി​ന് ബോ​ധ്യ​പ്പെ​ടു​ന്ന മ​റു​പ​ടി ന​ൽ​കാ​നാ​യി​ട്ടി​ല്ല.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ​യും വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ര​ണ്ടേ​കാ​ൽ ഏ​ക്ക​ർ പു​റ​മ്പോ​ക്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ൽ പു​ഴ​തീ​രം പ​രി​സ​ര​ത്ത് കൈ​യേ​റ്റം ന​ട​ത്തി എ​ന്ന് ശ​രി​വെ​ക്കു​ന്ന​തു​മാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ്.

അ​മൃ​ത്-2 സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച് നി​ല​വി​ലെ വി​വ​രം എ​ന്താ​ണെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്. ശു​ചി​ത്വ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും വാ​ങ്ങി​യ​തി​ന് ചെ​ല​വ​ഴി​ച്ച 1,45,490 രൂ​പ, റി​ങ് ക​മ്പോ​സ്റ്റ് സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി ന​ട​ത്തി​പ്പ് ഇ​ന​ത്തി​ൽ ചെ​ല​വ​ഴി​ച്ച 14,82,500 രൂ​പ എ​ന്നി​വ​യി​ൽ ഓ​ഡി​റ്റ് ത​ട​സ്സം പ​റ​ഞ്ഞ​തി​ൽ തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

ക്വ​ട്ടേ​ഷ​നു​ക​ൾ​ക്ക് കൗ​ൺ​സി​ൽ അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കാ​തെ ക​രാ​റു​കാ​രെ പ്ര​വൃ​ത്തി ഏ​ൽ​പി​ച്ച​ത് സം​ബ​ന്ധി​ച്ചും റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ട​തു​ണ്ട് എ​ന്ന ഒ​ഴു​ക്ക​ൻ മ​റു​പ​ടി​യാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് 2022-23 ഓ​ഡി​റ്റി​ൽ പ​റ​ഞ്ഞ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ​ക്ക് ഇ​നി​യും സാ​ധി​ക്കാ​തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukkam MunicipalityAnnual Audit Report
News Summary - Annual Audit Report; Mukkam Municipality irregularities
Next Story