അൻസിലയുടെ കുടുക്കയിൽ മൂവായിരത്തിലേറെയുണ്ടായിരുന്നു...
text_fieldsമുക്കം: വീട് നിർമാണത്തിന് പിതാവിനെ സഹായിക്കാനാണ്, ഓർഫനേജ് സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി അൻസില ബന്ധുക്കളിൽനിന്നും മറ്റും കിട്ടിയിരുന്ന ചെറിയ തുട്ടുകൾ നിക്ഷേപമായി സൂക്ഷിച്ചിരുന്നത്.
എന്നാൽ, കോവിഡ് മഹാമാരി നാടെങ്ങും പടർന്നുപിടിക്കുമ്പോൾ അവളുടെ കുഞ്ഞു മനസ്സും ദുരിതബാധിതരെയോർത്ത് ആശങ്കയിലായി. പിന്നെ ഒട്ടും താമസിച്ചില്ല, താൻ സ്വരൂപിച്ച പണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകണമെന്നുറച്ചു. തീരുമാനം പിതാവ് തെക്കേകണ്ടി അബ്ബാസിനോടും മാതാവ് ആബിദയോടും പങ്കുവെച്ചു.
മാതാപിതാക്കളുടെ പൂർണ പിന്തുണ. വീട്ടുകാർ അറിയിച്ച പ്രകാരം പഞ്ചായത്ത് പ്രസിഡൻറും വാർഡ് അംഗങ്ങായ സത്യൻ മുണ്ടയിലും അഷ്റഫ് തച്ചാറമ്പത്തും അൻസിലയുടെ വീട്ടിലെത്തി. കുടുക്കയിലെ പണം 3000ത്തിൽ കുറവാെണങ്കിൽ ബാക്കികൂടെ താൻ നൽകുമെന്നായി അൻസില. അതോടെ കുടുക്കപൊട്ടിച്ച് പണം എണ്ണിനോക്കാൻ അധികൃതർക്കും കൗതുകമായി. എണ്ണി നോക്കിയപ്പോൾ 3884 രൂപ!
അൻസിലയുടെ പ്രവർത്തനം മാതൃകാപരമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.