ഒാർമകളുടെ പാലം ഇനി പൈതൃക പാർക്ക്
text_fieldsമുക്കം: അഗസ്ത്യൻമുഴിയിലെ ബ്രിട്ടീഷ് പാലം മുക്കം മുനിസിപ്പാലിറ്റി പൈതൃക പാർക്കാക്കി മാറ്റും. ഇതിെൻറ രൂപരേഖ തയാറായി. 10 ലക്ഷം രൂപയുടേതാണ് പദ്ധതി. ശിൽപഭംഗിയുള്ള കൈവരികൾ, പഴയ അപ്രോച്ച് റോഡ് കരിങ്കൽ പാളി വിരിച്ച് മനോഹരമാക്കൽ, കാസ്റ്റ് അയേൺ ഇരിപ്പിടങ്ങൾ, ഗേറ്റ് വേ ഓഫ് മുക്കം എന്ന കവാടം, 100 വിളക്കുകാലുകൾ സ്ഥാപിക്കൽ എന്നിവയടങ്ങുന്നതാണ് പദ്ധതി. വിളക്കുകാലുകളിൽ സ്ഥാപിക്കുന്ന ബോർഡിൽ മുക്കത്തിെൻറ ചരിത്രം വിവരിക്കും.
പ്രഭാത നടത്തത്തിനും സായാഹ്ന സമയം ചെലവഴിക്കാനും പറ്റിയ ഇടമായി ഈ സ്ഥലം മാറ്റും. നിരവധി വ്യക്തികളും സ്ഥാപനങ്ങളും പാർക്കിെൻറ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയാറായിട്ടുണ്ട്. ഇൗ മാസം പത്തിന് രാവിലെ പാലവും പരിസരവും വൃത്തിയാക്കി പൈതൃക സംരക്ഷണ പ്രഖ്യാപനം നടക്കും. ഓൺലൈൻ സാംസ്കാരിക സംഗമവും ഇതിെൻറ ഭാഗമായി നടക്കും.
മുക്കത്തിെൻറ ചരിത്രത്തിലെ സുപ്രധാന മുദ്രയാണ് 1926ൽ നിർമിച്ച ബ്രിട്ടീഷ് പാലം. മലബാർ കലാപത്തിനുശേഷം ഉൾനാടൻ ഗതാഗതത്തി െൻറ അനിവാര്യത മനസ്സിലാക്കിയതിനാലാണ് ബ്രിട്ടീഷുകാർ ഇവിടെ പാലം നിർമിച്ചത്. പാലം വന്നതോടെ മുക്കം പട്ടണത്തിലേക്ക് ഗതാഗതം സുഗമമായി.
ഈ പാലം ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റുകളിൽ നിന്നുള്ള ചരക്കുനീക്കത്തിനും കാളവണ്ടി ഗതാഗതത്തിനും തുറന്നുകൊടുത്തതോടെ മലയോര മേഖലയുടെ വ്യാപാര സിരാകേന്ദ്രമായി മുക്കം മാറി. പ്രദേശം പൈതൃക പാർക്കാക്കി സംരക്ഷിക്കണമെന്ന ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ പി. പ്രശോഭ് കുമാറിെൻറ ആവശ്യത്തിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.