കാത്തിരിപ്പിന് വിരാമമായി; പ്രവാസിയുടെ കെട്ടിടത്തിന് നമ്പർ അനുവദിച്ചു
text_fieldsമുക്കം: നിർമാണം പൂർത്തീകരിച്ച് മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രവാസിയുടെ കെട്ടിടത്തിന് മുക്കം നഗരസഭ നമ്പർ അനുവദിച്ചു. വെണ്ണക്കോട് കൊളത്തോട്ടിൽ അബ്ദുൽ മജീദ് അഗസ്ത്യൻമുഴിയിൽ നിർമിച്ച കെട്ടിടത്തിനാണ് ചൊവ്വാഴ്ച നമ്പർ അനുവദിച്ചത്.
കെട്ടിടത്തിന് സമീപത്തെ സ്വകാര്യവഴിയിൽ അളവു കുറവുണ്ടെന്ന പരാതിയായിരുന്നു നമ്പർ അനുവദിക്കുന്നതിന് തടസ്സം.
കാൽനൂറ്റാണ്ടുകാലം വിദേശത്ത് ജോലി ചെയ്ത സമ്പാദ്യവും, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, സുഹൃത്തുക്കളിൽനിന്നുമുള്ള സഹായങ്ങളും ഉൾപ്പെടെ കോടികൾ മുടക്കി നിർമിച്ച കെട്ടിടത്തിന് നമ്പർ അനുവദിക്കാതെ പ്രവാസിയെ വട്ടം കറക്കുന്നത് സംബന്ധിച്ച് മേയ് 11ന് മാധ്യമം വാർത്ത നൽകിയിരുന്നു.
ഇതോടെ നഗരസഭയിലെ വെൽഫെയർ പാർട്ടി കൗൺസിലർ ഗഫൂർ മാസ്റ്ററും, കോൺഗ്രസ് കൗൺസിലർ വേണു കല്ലുരുട്ടിയും ഉൾപ്പെടെ ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടു.
റോഡ് ൈകയേറ്റം സംബന്ധിച്ച പരാതിയിൽ സത്യവാങ്മൂലവും നൽകിയതോടെയാണ് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കെട്ടിടത്തിന് നമ്പർ അനുവദിച്ചത്. 22-23 വർഷത്തെ നികുതി ഉൾപ്പെടെ 2,35,000 രൂപ ഉടമ നഗരസഭയിൽ അടക്കുകയും ചെയ്തു.
നമ്പർ അനുവദിക്കാൻ വൈകിയതിനാൽ നഗരസഭക്ക് മുൻവർഷത്തെ നികുതി വരുമാനം നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.