കോഴിയിറച്ചി 220 കടന്നു; വിലവർധനക്കെതിരെ പ്രതിഷേധം
text_fieldsമുക്കം: ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോക്ക് 165 രൂപയിലധികം വിൽക്കാൻ പാടില്ലെന്നാണ് അധികാരികൾ നേരത്തെ വ്യാപാരികൾക്ക് നൽകിയ നിർദേശമെങ്കിലും ഇപ്പോൾ വില ദിവസംതോറും ഉയർന്നുവരുകയാണ്. കിലോക്ക് 220 രൂപയും കടന്ന് വില കുതിക്കുകയാണ്. ചില സ്ഥലങ്ങളിൽ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക്കുതർക്കവും പതിവായിട്ടുണ്ട്. വിഷുവും റമദാൻ വ്രതവുമെല്ലാം അടുത്ത സമയത്തുള്ള വിലവർധനവിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.
കോഴി ഇറച്ചിക്ക് ആവശ്യക്കാർ വർധിച്ചതും ആളുകൾ കോഴിയിറച്ചി കൂടിയതോതിൽ വാങ്ങാൻ തുടങ്ങിയതും വിലവർധനവിന് കാരണമായി പറയപ്പെടുന്നു. ആവശ്യമായതിെൻറ 20 ശതമാനംപോലും ഇവിടെ കോഴി ഉൽപാദിപ്പിക്കുന്നിെല്ലന്നാണ് കണക്ക്.
വൻകിട കമ്പനികളാണ് കോഴികൾ നൽകുന്നത്. നേരത്തെ ഇവർ ഇതര സംസ്ഥാനങ്ങളിൽനിന്ന് കോഴികളെ കൊണ്ടുവന്ന് നൽകുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ സംസ്ഥാനത്തുതന്നെ ഒട്ടേറെ കർഷകർ വൻകിട കമ്പനികൾക്ക് വേണ്ടി കോഴി വളർത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഫാമുകളിൽനിന്നാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രധാനമായി കോഴികളെ വിതരണം ചെയ്യുന്നത്. അതിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴിയിറച്ചി വില അനിയന്ത്രിതമായി വർധിക്കാൻ കാരണം ഫാം ഉടമകളാണെന്ന ആരോപണവുമായി വ്യാപാരികളും രംഗത്തെത്തി.
തമിഴ്നാട്ടിൽനിന്ന് കോഴി വരുന്നില്ലെന്ന് പറഞ്ഞ് കൃത്രിമമായി വില വർധിപ്പിക്കുകയായിരുന്നു എന്നും വ്യാപാരികൾ ആരോപിച്ചു. ഈ നീക്കത്തിനെതിരെയും കൃത്രിമ വിലവർധനക്കും അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.