പ്രദേശവാസികളുടെ പരാതി; കരിങ്കൽ ക്വാറിയുടെ പ്രവർത്തനം തടഞ്ഞു
text_fieldsമുക്കം: നാട്ടുകാരുടെ പരാതിയെ തുടർന്ന് കരിങ്കൽക്വാറിയിലെ ഖനനം നിർത്തിവെക്കാൻ നോട്ടീസ്. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് മോലികാവിലെ കരിങ്കൽ ഖനനത്തിനെതിരെയാണ് നടപടി. വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയും നിയമാനുസൃത അനുമതിയില്ലാതെയും കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതായാണ് പരാതി.
പരിസരത്തെ വീടുകൾക്ക് വിള്ളൽ വീണും കിണറുകൾ ഇടിഞ്ഞും ആരോഗ്യ പ്രശ്നങ്ങൾ മൂലവും ദുരിതത്തിലാണെന്നും ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. ക്വാറിയുടെ പ്രവർത്തനാനുമതി മാർച്ച് 31നു അവസാനിച്ചിരുന്നു. നിയമം കാറ്റിൽപറത്തി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ക്വാറി പ്രവർത്തിച്ചു. ഇത് ചോദ്യം ചെയ്ത പ്രദേശവാസികൾക്കെതിരെ വധഭീഷണി മുഴക്കിയതായും നാട്ടുകാർ പറഞ്ഞു. പ്രവൃത്തി തടയാൻ നാട്ടുകാർ സംഘടിക്കുന്നതിനിടെയാണ് അധികൃതർ സ്ഥലത്തെത്തി ക്വാറി പ്രവർത്തനം തടഞ്ഞ് മെമ്മോ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.