കോവിഡ് കല്യാണത്തിന് അനുമോദന സാക്ഷ്യ പത്ര സമ്മാനവുമായി പൊലീസെത്തി
text_fieldsമുക്കം: പൂർണ്ണമായും കോവിഡ് നിയമം പാലിച്ച് മിന്ന് കെട്ടിയ ദമ്പതികൾക്ക് പോലീസ്സ് മേധാവിയുടെ അനുമോദന സാക്ഷിപത്രം. മുക്കം അനുഗ്രഹ ഹൗസിലെ തങ്കച്ചൻ, സൂസൻ ദമ്പതികളുടെ മകനായ എം.ടി. ആദർശിൻ്റെയും, കുന്ദമംഗലം പൂച്ചാലിൽ ഹൗസിലെ അജിത ജോസ് ഷർളി ദമ്പതികളുടെ മകളായ അന്ന അജിതിൻ്റെയും വിവാഹമാണ് വ്യത്യസ്തമായത്.
മുക്കം ചർച്ചിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ മുക്കം നഗരസഭ ക്രിട്ടിക്കൽ കണ്ടെയ്മെൻ്റ് മേഖലയായതിനാൽ വിവാഹം മലയോര ഗ്രാമമായ തേക്കുംകുറ്റി ഫാത്തിമ മാത ചർച്ചിലേക്ക് മാറ്റുകയായിരുന്നു. വധു വരന്മാരടക്കം 45 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
അതേസമയം കല്യാണ ചടങ്ങുകളും ഓൺലൈൻ വഴി ലൈവായി ബന്ധുക്കൾക്കും, കൂട്ടുകാർക്കും, നാട്ടുകാർക്കും കാണിച്ചിരുന്നു. ജില്ല പോലീസ് മേധാവി ഡോ. ശ്രീനിവാാസൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കോവിഡ് കല്യാണം. ഇപ്രകാരംം കോവിഡ് നിയമങ്ങളനുസരിച്ച് വിവാഹം നടന്നങ്കിൽ അവർക്കായി അനുമോദന സാക്ഷി പത്രം സമ്മാനമായി നൽകും.
നേരത്തെെ കോവിഡ് പോർട്ടലിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നാണ് ചട്ടം. വിവാഹ കാഴ്ച്ചകൾ വീക്ഷിക്കാൻ പൊലീസ്സും നേരത്തെ തേക്കുംകുറ്റിയിലെത്തിയിരുന്നു. കല്യാണം കോവിഡ് നിയമങ്ങൾ പാലിച്ച് നടത്തിയതിനുള്ള അനുമോദന പത്രം മുക്കം പൊലീസ്സ് സ്റ്റേഷൻ ഇൻസ്പക്ടർ എസ്.നിസാം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.