നായ്ക്കളെ വളർത്തുന്നവർ ജാഗ്രത പാലിക്കണം -മുക്കം നഗരസഭ
text_fieldsമുക്കം: നഗരസഭയിൽ നിരവധിപേർ തെരുവുനായ് ആക്രമണത്തിന് ഇരയാവുകയും, നായ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വീടുകളിൽ നായ്ക്കളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു അറിയിച്ചു. വളർത്തുനായ്ക്കളുമായി അടുത്ത സമ്പർക്കം പുലർത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വീടുകളിൽ നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും മൃഗാശുപത്രികളിൽ നിന്നും നായ്ക്കൾക്ക് വാക്സിനും നഗരസഭയിൽ നിന്നും ലൈസൻസും എടുക്കേണ്ടതാണ്.
അസുഖം ബാധിച്ചവയും അക്രമവാസനയുള്ളതുമായ വളർത്തുനായ്ക്കളെ തെരുവിലേക്ക് ഇറക്കിവിടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ്. നഗരസഭാ പരിധിയിലെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനും വാക്സിൻ നൽകുന്നതിനുമാവശ്യമായ അടിയന്തര നടപടികൾ നഗരസഭ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.