ഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ്ക്കളുടെ ആക്രമണം ആവാസ വ്യവസ്ഥയിലെ മാറ്റമെന്ന് പരിസ്ഥിതി പ്രവർത്തകർ
text_fieldsമുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ്ക്കളുടെ അക്രമ സംഭവം ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണന്ന് പരിസ്ഥിതി പ്രവർത്തകർ. സാധാരണ നീർനായ്ക്കൾ വ്യാപകമായ അക്രമണം നടത്താറില്ല. ചൂടുകൂടുന്നതും മത്സ്യ സമ്പത്ത് കുറയുന്നതും ഇവരെ ആക്രമണകാരികളാക്കുന്നു. ആഗസ്റ്റ് മാസം മുതൽ ഡിസംമ്പർ മാസം വരെയാണ് നീർനായ്ക്കളുടെ പ്രജനനകാലം.
ഇരുവഴിഞ്ഞിപ്പുഴയിലെ മത്സ്യസമ്പത്ത് കുറഞ്ഞതോടെ ഭക്ഷണലഭ്യതയിലുണ്ടായ മാറ്റം അക്രമം കാട്ടുവാൻ കാരണമാവാമെന്നാണ് പ്രകൃതി നിരീക്ഷകർ പറയുന്നത്. നേരത്തെ, പാറക്കെട്ടുകൾക്കിടയിലും പുഴയോരത്തെ മര വേരുകളിലുമായിരുന്നു കുട്ടാമായി നീർനായകൾ താമസിച്ചിരുന്നത്. പലതും വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടുണ്ട്. ഇത്തരം അവാസവ്യവസ്ഥയിൽ കോട്ടം തട്ടിയതാണോ കാരണമെന്നും പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. പുഴയിലെ മത്സ്യം കിട്ടാതെ വരുമ്പോൾ തവള, എലി എന്നിവയും നീർനായ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകിട്ടുമാണ് മുഖ്യ ഭക്ഷണമായ മത്സ്യത്തെ ഇരതേടുന്നത്.
നീന്തുവാനും മത്സ്യങ്ങളെ ഓടിച്ചിട്ട് പിടിക്കാനും പ്രത്യേക കഴിവാണ് നീർനായകളുടെ സവിശേഷത. താറാവിനെ പോലെ കാലുകളിൽ പ്രത്യേക തൊലിയുള്ളതും നീണ്ട വാലും അതിവേഗ നീന്തലിന് സഹായകമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.