വ്യാജമദ്യ വിൽപന: മുക്കത്തെ ബാർ ഹോട്ടൽ പൂട്ടി
text_fieldsമുക്കം: മലയോരം ഗേറ്റ്വേ ബാർ ഹോട്ടലില്‍നിന്ന് വിൽപനക്ക് നൽകിയ മദ്യത്തിൽ ആൽക്കഹോൾ അളവ് കൂടുതലാണെന്ന ലാബ് പരിശോധന റിപ്പോർട്ടിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി. തിരുവനന്തപുരം എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണെൻറ നിർദേശപ്രകാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് ബാർ ഹോട്ടൽ പൂട്ടിച്ചത്.
മേയ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാർ ഹോട്ടലിൽനിന്ന് മദ്യം വാങ്ങി കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ ഒന്നിന് കുന്ദമംഗലം എക്സൈസ് ഓഫിസർക്ക് പരാതി നൽകി.
ത്രിബിള്‍ എക്സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. മദ്യം എക്സൈസ് അധികൃതർ പിടിച്ചെടുത്ത് റീജനൽ കെമിക്കല്‍ ലാബില്‍ പരിശോധനക്ക് അയച്ചു. ഇതേത്തുടർന്ന് ബാർ ഹോട്ടലിൽനിന്ന് ശേഖരിച്ച ത്രിബിൾ എക്സ് ജവാൻ റം 200 മില്ലി അളവിലുള്ള കുപ്പിയില്‍ ആല്ക്കഹോളിെൻറ വീര്യം 62.51 ശതമാനമായിരുന്നതായി റിപ്പോർട്ട് ചെയ്തു. സാധാരണ 42, 18 അളവിൽ മാത്രമേ പാടുള്ളൂ.
സര്‍ക്കാര്‍ ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍പന നടത്തിയ മദ്യത്തില്‍ എങ്ങനെ മായം ചേര്‍ത്തുവെന്ന് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവൂ. എക്സൈസ് ഓഫിസിൽനിന്ന് എന്തോ തെറ്റു സംഭവിച്ചതാവാം അല്ലെങ്കിൽ പരിശോധിച്ച ലാബിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്ന് ബാറുടമ അവകാശപ്പെട്ടിരുന്നു. ലോക്ഡൗൺ കാലത്ത് അടച്ചിട്ടതിനെ തുടർന്ന് മേയ് അവസാനമാണ് ബാർ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.