കന്യാകുമാരിയിൽനിന്ന് കാശ്മീരിലേക്ക് കാൽനടയായി; അജ്നാസ് മുക്കത്തെത്തി
text_fieldsമുക്കം: കന്യാകുമാരിയിൽനിന്ന് ജമ്മു കാശ്മീരിലേക്കുള്ള കാൽനട പ്രയാണത്തിനിടക്കാണ് കൊല്ലം അഞ്ചൽ സ്വദേശി അജ്നാസ് എന്ന 22 കാരൻ മുക്കത്തിന്റെ മണ്ണിലെത്തിയത്. കാൽനടയാത്രയോടും ചിത്രരചനയോടുമുള്ള പ്രണയം കടൽ പോലെ മനസ്സിൽ നിറഞ്ഞു തുളുമ്പിയപ്പോഴാണ് അജ്നാസ് കന്യാകുമാരിയിൽനിന്ന് യാത്രയാരംഭിക്കാൻ തീരുമാനിച്ചത്. വീട്ടുകാരായ ഉമ്മയും അനിയത്തിയും പിന്തുണ അറിയിച്ചതോടെ യാത്ര ആരംഭിച്ചു.
കഴിഞ്ഞ മാസം ആരംഭിച്ച യാത്ര ദിവസങ്ങളെടുത്താണ് മുക്കത്ത് എത്തിയത്. നടത്തത്തിനിടയിൽ എത്തുന്ന സ്ഥലങ്ങളുടെയൊക്കെ ചിത്രങ്ങൾ തന്റെ കയ്യിൽ കരുതിയ പുസ്തകത്തിലേക്ക് പകർത്തും. ആവശ്യക്കാർക്ക് അത് പ്രിന്റെടുത്ത് നൽകും. ഇങ്ങനെയാണ് യാത്രകിടെയുള്ള ചിലവിനു പണം കണ്ടെത്തുന്നത്. രാത്രികളിൽ പെട്രോൾ പമ്പുകളിലും, അല്ലെങ്കിൽ സ്വന്തമായി ടെന്റ് നിർമിച്ചുമാണ് ഉറക്കം. എല്ലാസ്ഥലത്തുനിന്നും ജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെങ്കിലും, ഒറ്റപ്പെട്ട മോശം അനുഭവങ്ങളും യാത്രക്കിടെ ഉണ്ടായിട്ടുണ്ടെന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കിയ അജ് നാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.