ആരോഗ്യവകുപ്പ് പരിശോധന; 143 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി
text_fieldsമുക്കം: നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ, ഗ്ലാസുകൾ പ്ലേറ്റുകൾ, മറ്റു നിരോധിത ഉൽപന്നങ്ങൾ എന്നിവ പിടികൂടുന്നതിനായി മുക്കത്തെ വ്യാപാര സ്ഥാപനങ്ങളിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി പരിശോധന നടത്തി.
ഹൈപർ മാർക്കറ്റിൽനിന്ന് 13 കിലോയും സ്റ്റേഷനറിയിൽനിന്ന് 130 കിലോയും നിരോധിത പ്ലാസ്റ്റിക്, ഡിസ്പ്പോസിബിൾ പേപ്പർ കപ്പ്, ഗ്ലാസ്, തെർമോക്കോൾ പ്ലേറ്റ് ഗ്ലാസ് എന്നിവ പിടിച്ചെടുത്തതായി നഗരസഭാധികൃതർ വ്യക്തമാക്കി.
സർക്കാർ ഉത്തരവ് പ്രകാരം ജോലിക്ക് ഹാജരായ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം, വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും അധികൃതർ പറഞ്ഞു.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അനിൽ കുമാർ, ടി. രാജേന്ദ്രൻ, ബീധാബാലൻ, ടി.വി. മിബീഷ് (പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ മുക്കം നഗരസഭ) എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.