കനത്ത മഴ: കടകളിൽ വെള്ളം കയറി
text_fieldsമുക്കം: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കടകളിൽ വെള്ളം കയറി വൻതോതിൽ നാശം. മുക്കം നഗരസഭയിലെ മണാശ്ശേരി അങ്ങാടിയിലെ കടകളിലാണ് കഴിഞ്ഞദിവസം പെയ്ത മഴയിൽ വെള്ളം കയറിയത്. അഗസ്ത്യമുഴി മുതൽ കുന്ദമംഗലം വരെ 14 കോടി ചെലവഴിച്ച് നിർമിക്കുന്ന റോഡ് പ്രവൃത്തിയിലെ അപാകതയാണ് വെള്ളം കയറാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
റോഡിെൻറ അശാസ്ത്രീയ നിർമാണം കാരണം ചെറിയ മഴ പെയ്താൽപോലും കടകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. കടകളിൽ വെള്ളവും ചളിയും കയറിയതോടെ വൻതോതിലുള്ള നഷ്ടമാണ് ഉണ്ടായത്. തൊട്ടടുത്ത ആശുപത്രിയിൽനിന്നുള്ള മാലിന്യങ്ങളും കടകളിലേക്ക് ഒലിച്ചെത്തുന്നതായി ആക്ഷേപമുണ്ട്. ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് വെള്ളം കയറി നാശനഷ്ടം കൂടി ഉണ്ടായതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രവൃത്തിയുടെ ആദ്യഘട്ടത്തിൽ ചെയ്യേണ്ട ഡ്രെയിനേജ് പ്രവൃത്തി ചെയ്യാതെ ടാർ ചെയ്തു പോയതോടെ റോഡ് ഉയർന്നിട്ടുണ്ട്. അതിനാൽ മഴ പെയ്തപ്പോൾ റോഡിെൻറ ഇരുവശത്തുമുള്ള കടകളിലേക്ക് വെള്ളം കയറുകയാണെന്ന് കട ഉടമകൾ പറയുന്നു.
റോഡ് പ്രവൃത്തിയെ കുറിച്ച് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. നിരവധിതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.