ഇരുവഴിഞ്ഞിപ്പുഴയിലൂെട അന്വേഷണ സഞ്ചാരം
text_fieldsമുക്കം: എെൻറ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇരുവഴിഞ്ഞി അന്വേഷണ സഞ്ചാരവും, റിവർ സമ്മിറ്റും നടത്തി. പുഴ സംരക്ഷണത്തിന് പൊതുജനങ്ങളെ ആകർഷിപ്പിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും, പുഴയുടെ പഠന റിപ്പോർട്ടുകൾ തയാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നതിനു വേണ്ടിയാണ് അന്വേഷണ സഞ്ചാരവും, റിവർ സമ്മിറ്റും നടത്തിയത്.
കൂളിമാട് നിന്ന് പുഴയിലൂടെ നടത്തിയ അന്വേഷണ സഞ്ചാരം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഒളിക്കൽ ഗഫൂർ ഫ്ലാഗ് ഓഫ് ചെയ്തു. പി.കെ.സി. മുഹമ്മദ്, കെ.ടി.എ. നാസർ, ദാമോദരൻ കോഴഞ്ചേരി, ടി.കെ. ജുമാൻ, ജി. അബ്ദുൽ അക്ബർ, എൻ. ശശികുമാർ, മുഹമ്മദ് കക്കാട്, ആസാദ് മുക്കം, ജാഫർ പുതുക്കുടി, നിസാർ കൊളക്കാടൻ നേതൃത്വം നൽകി. പുഴകൾ പാടുന്നു എന്ന നാമധേയത്തിൽ മുക്കം മുളഞ്ചോലയിൽ നടന്ന ഇരുവഴിഞ്ഞി റിവർ സമ്മിറ്റ് മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. ചാന്ദ്നി വിനോദ് ഉദ്ഘാടനം ചെയ്തു. പി.കെ.സി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഇരുവഴിഞ്ഞി കൂട്ടായ്മ ലോഗോ പ്രകാശനം എൻ.കെ. അബ്ദുറഹിമാൻ നിർവഹിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി കെ.ടി.എ. നാസറും, പഠന റിപ്പോർട്ട് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. കമറുദ്ദീനും അവതരിപ്പിച്ചു. 'ഇരുവഴിഞ്ഞിയുടെ ഉത്ഭവവും ആവാസവ്യവസ്ഥയും' ഹാമിദലി വാഴക്കാട് അവതരിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത്, നദീസംരക്ഷണ സമിതി സെക്രട്ടറി ടി.വി. രാജൻ, വി. കുഞ്ഞാലി, സി.കെ. കാസിം, ബന്ന ചേന്ദമംഗല്ലൂർ, ആമിന എടത്തിൽ, ഡോ. വി.കെ. സുരേഷ് ബാബു, സത്യൻ മുണ്ടയിൽ, സാറ കൂടാരം, എ.പി. മുരളീധരൻ, മുസ്തഫ ചേന്ദമംഗല്ലൂർ, അശ്റഫ് മേച്ചീരി, മുക്കം വിജയൻ, റിയാസ് കക്കാട്, ടി.കെ. നസറുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.