Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightക്രിസ്മസ് അവധിക്കാല...

ക്രിസ്മസ് അവധിക്കാല യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്‍കാരം

text_fields
bookmark_border
Sabarimala, KSRTC
cancel

മുക്കം: ക്രിസ്മസ് അവധി കൂടി വരുന്ന സാഹചര്യത്തിൽ യാത്രക്കാരെ ദുരിതത്തിലാക്കി കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്കാരം. ഓരോ ട്രിപ്പിലും 35 /ഇ.പി.കെ.എം(ഒരു കിലോമീറ്ററിന് 35 രൂപ ലഭിക്കണം) ഇല്ലാത്ത സർവീസുകളുകൾ നിർത്തലാക്കാനുള്ള പുതിയ പരിഷ്കരണം യാത്ര കാർക്ക് ദുരിതത്തിലാക്കി.

താമരശ്ശേരി- പെരിന്തൽമണ്ണ റൂട്ടിൽ കോവിഡിനു ശേഷം കെ.എസ്.ആർ.ടി.സി ബസുകൾ ഓടാത്തത് മൂലം യാത്ര ദുരിതം നേരിടുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ കൂട്ടായ്മകളുടെ ഇടപെടൽ മൂലം പല സർവീസുകൾ തുടങ്ങിയത്. രണ്ടുദിവസത്തിനുള്ളിലായി പല സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. പുതിയ നിയമം മൂലം കെ.എസ്.ആർ.ടി.സിയുടെ പുതുതായി തുടങ്ങിയ സർവീസുകൾ പോലും നിർത്താൻ ബാധ്യസ്ഥരാവുകയാണ് ഡിപ്പോ അധികൃതർ. താമരശ്ശേരി ഡിപ്പോ യിൽ നിന്ന് അതി രാവിലെ യുള്ള പാണ്ടിക്കാട് മേലാറ്റൂർ വഴി പാലക്കാട് ഉള്ള സർവീസ് താത്കാലികമായി നിർത്തിയിരിക്കുകയാണ്.

അത് പോലെ ശബരി മല സർവീസ് കൾക്ക് വേണ്ടി 140 കി.മി അധികം വരുന്ന സർവീസ് കൾ പ്രൈവറ്റ് നിന്നും കെ.എസ്.ആർ.ടി.സി പിടിച്ചെടുത്ത 2 ടേക്ക് ഓവർ സർവീസ് കളാണ് ശബരിമല പമ്പ പൂളിലേക്ക് വേണ്ടി നൽകിയത് .താമരശ്ശേരി ഡിപ്പോ യുടെ 07 .35 AM താമരശ്ശേരി – എറണാകുളം( ഇടക്ക് മാത്രം സർവീസ് നടത്തുകയും) ,ബത്തേരി ഡിപ്പോ യുടെ 05.55 AM സുൽത്താൻ ബത്തേരി- ത്രിശൂർ റിട്ടേൺ 12.50PM തൃശൂർ - ബത്തേരി ഒരു മാസത്തിനടുത്തായും സർവീസ് നടത്തുന്നില്ല.

ക്രിസ്തുമസ് അവധി കാലം തുടങ്ങാൻ ഇരിക്കെ സർവീസുകൾ റദ്ദാക്കുന്നത് മൂലം യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അതിനു പരിഹാരം വേണമെന്നാണ് ആവശ്യമുയരുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC
News Summary - KSRTC's new reform has made Christmas holiday commuters miserable
Next Story