മോലികാവ് ക്വാറി: ദൂരപരിധി ലംഘിച്ചെന്ന് കണ്ടെത്തി
text_fieldsമുക്കം: കാരശ്ശേരി പഞ്ചായത്തിലെ കക്കാട് വില്ലേജിൽ കറുത്ത പറമ്പിനടുത്ത മോലികാവിൽ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത് ദൂരപരിധി നിയമം ലംഘിച്ചാണെന്ന് റവന്യൂ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ക്വാറി പരിസരവാസികളുടെ വീടുകളിൽനിന്ന് നിശ്ചിത അകലം പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും വീടുകൾക്ക് നാശനഷ്ടത്തിന് ഇടയാക്കുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു.
അടുത്ത വീട്ടുകാരുടെയും ആക്‌ഷൻ കമ്മിറ്റിയുടെയും പരാതിയിൽ അന്വേഷണം നടത്തിയ റവന്യൂ ഉദ്യോഗസ്ഥരാണ് ദൂരപരിധിനിയമം പാലിക്കാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. കക്കാട് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരാതിക്കാരുടെ സാന്നിധ്യത്തിൽ ദൂരം അളന്നു പരിശോധിക്കുകയായിരുന്നു.
കാരശ്ശേരി പഞ്ചായത്ത് ക്വാറിക്ക് നൽകിയ പ്രവർത്തനാനുമതി കഴിഞ്ഞ മാർച്ച് 30ന് അവസാനിച്ചിരുന്നു. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറിക്ക് അനുമതി പുതുക്കിനൽകരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചെങ്കിലും അത് ഗൗനിക്കാതെ പഞ്ചായത്ത് അനുമതി പുതുക്കിനൽകുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.