മുക്കത്തിെൻറ സ്വന്തം മൊയ്തീന് ജീവൻ തുടിക്കും സ്മാരകം
text_fieldsമുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തെയ്യത്തുംകടവിൽ നഗരസഭ നിർമിച്ച ബി.പി. മൊയ്തീൻ സ്മാരക പാർക്ക് ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ബി.പി. മൊയ്തീെൻറ ശിൽപ ചിത്രവും അദ്ദേഹത്തിെൻറ രണ്ടു വാചകങ്ങളിൽ സംക്ഷിപ്തമാക്കിയ ജീവചരിത്രവുമടങ്ങിയ ഫലകവും അനാച്ഛാദനംചെയ്തു.
ജോഷിയെന്ന ശിൽപിയാണ് ചിത്രം ഒരുക്കിയത്. മുക്കത്തിെൻറ ചിത്രകാരൻ സിഗ്നി ദേവരാജനാണ് ഈ ശിൽപിയെ ശിപാർശ ചെയ്തത്. മൊയ്തീെൻറ പ്രിയസുഹൃത്ത് മുക്കം ഭാസിയുടെ വാക്കുകളും ആലേഖനം ചെയ്തിട്ടുണ്ട്. കാഞ്ചനമാല മുഖ്യാതിഥിയായിരുന്നു. എം.എൻ. കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂർ എന്നിവരുടെ സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു.
കൗൺസിലർ എ. അബ്ദുൽ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബി.പി. റഷീദ്, നഗരസഭ വൈസ് ചെയർമാൻ ഫരീത മോയിൻകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, കെ.ടി. നജീബ്, സി.കെ.പി. മുഹമ്മദ്, കെ.സി. മുഹമ്മദലി, പി. മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് സ്വാഗതവും ഷഫീക് മാടായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.